അവിശ്വാസപ്രമേയം മുന്നറിയിപ്പ്! ടിഡിപിക്കെതിരെ കരുതലോടെ ബിജെപി, അമിത് ഷാ ആന്ധ്രയിലേക്ക്!

ടിഡിപിയുടെ ആവശ്യങ്ങള്‍ പിന്നീട് പരിഹരിക്കാം എന്ന നിലപാടിലായിരുന്നു ബിജെപി

ദില്ലി: ഇന്ത്യ മുഴുവന്‍ കാല്‍ചുവട്ടിലാക്കാനിറങ്ങിയ ബിജെപിക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നല്ല എട്ടിന്റെ പണി കിട്ടികൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ബീഹാറിലും തോറ്റത് വലിയ നാണക്കേടായി. അതിന് പിന്നാലെ വന്നതായിരുന്നു അതിലേറെ ദുരന്തം. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി മുന്നണി വിടുകയും അതോടൊപ്പം സര്‍ക്കാരിന്റെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. ഇതൊരിക്കലും ബിജെപി കണക്കുകൂട്ടിയിരുന്നില്ല.

ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ടിഡിപി പോയത് കൊണ്ട് ബിജെപി സര്‍ക്കാരിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാണ് അവര്‍ക്ക് നേരിട്ടിരിക്കുന്നത്. മോദി പ്രഭാവത്തില്‍ സഖ്യകക്ഷികളെല്ലാം കാല്‍ചുവട്ടില്‍ തന്നെ നില്‍ക്കുമെന്ന് കരുതിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രാഷ്ട്രീയ തീരുമാനങ്ങളാണ് തീര്‍ത്തും പാളിപ്പോയത്. അതേസമയം ടിഡിപിയുടേത് കനത്ത മുന്നറിയിപ്പാണെന്ന് ബിജെപിക്ക് മനസിലായിട്ടുണ്ട്. ഇപ്പോഴുള്ള പ്രശ്‌നങ്ങളെ എങ്ങനെയെങ്കിലും മറികടന്ന് ആന്ധ്രയില്‍ ഒറ്റയ്ക്ക് ഭരണം നേടുക എന്നതാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്.

പാളിപ്പോയ തന്ത്രങ്ങള്‍

പാളിപ്പോയ തന്ത്രങ്ങള്‍

ടിഡിപിയുടെ ആവശ്യങ്ങള്‍ പിന്നീട് പരിഹരിക്കാം എന്ന നിലപാടിലായിരുന്നു ബിജെപി. സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ ഇവരുടെ വെല്ലുവിളി ഏല്‍ക്കില്ലെന്നും ബിജെപി കരുതിയിരുന്നു. എന്നാല്‍ ടിഡിപി ആ തന്ത്രങ്ങളെ പൊളിക്കുന്ന നീക്കങ്ങളാണ് നടത്തിയത്. ആന്ധ്രയെന്ന വികാരത്തില്‍ തൊടുന്ന രീതിയിലായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനകളെല്ലാം. കേന്ദ്രം അവഗണിച്ചു എന്നും, ദക്ഷിണേന്ത്യയുടെ പണമെടുത്ത് ഉത്തരേന്ത്യയെ വികസിപ്പിക്കുകയാണ് എന്ന ആരോപണവും ആന്ധ്രപ്രദേശ് ജനതയുടെ നെഞ്ചിലേക്ക് ഇറങ്ങി ചെല്ലുന്നവയായിരുന്നു. എന്നാല്‍ ഇത്രയൊക്കെ ആയിട്ടും ബിജെപി ആവശ്യങ്ങളോട് മുഖം തിരിക്കുകയായിരുന്നു. ഇതോടെ നായിഡു മുഖ്യശത്രുവായി വൈഎസ്ആര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടി. അവര്‍ തിരിച്ചും പിന്തുണച്ചു. കേന്ദ്രത്തിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. ഇത് കേന്ദ്രത്തിനെ ശരിക്കും സമ്മര്‍ദ്ദിലാക്കുകയും ചെയ്തു.

ദക്ഷിണേന്ത്യ പിടിക്കണം

ദക്ഷിണേന്ത്യ പിടിക്കണം

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ താമര വിടരാത്ത സംസ്ഥാനങ്ങള്‍ അപൂര്‍വമായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ മാത്രമാണ് ബിജെപി ശക്തിപ്പെടാതെ പോയത്. കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ കീഴില്‍ വന്‍ ശക്തിയായിരുന്നെങ്കിലും അഴിമതിയെ തുടര്‍ന്ന് സ്വന്തം ശക്തി അദ്ദേഹം തന്നെ നശിപ്പിച്ചു. ഇതോടെ ദക്ഷിണേന്ത്യ പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന രാഷ്ട്രീയ തീരുമാനങ്ങളിലൊന്ന്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്ന് ബിജെപിക്കറിയാം. ആന്ധ്രയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ടിഡിപിക്ക് രണ്ടു മന്ത്രിമാരെയും ബിജെപി നല്‍കിയിരുന്നു. ഇവരുടെ മികവ് സ്വന്തം മികവായി പരിഗണിക്കാമെന്നും ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ടിഡിപിയുടെ തീരുമാനം അതും തെറ്റിച്ചു. തമിഴ്‌നാട്ടില്‍ ജയലളിത മരിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കാന്‍ അണ്ണാ ഡിഎംകെയെ ഒപ്പം കൂട്ടി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. അവര്‍ മോദി സര്‍ക്കാരിനെ പരസ്യമായി എതിര്‍ത്തു കഴിഞ്ഞു. ഉത്തരേന്ത്യയിലെ തന്ത്രത്തിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും മാറ്റംവരുത്തിയാലേ ബിജെപിക്ക് ഇവിടെ പിടിച്ച് നില്‍ക്കാനാവൂ എന്ന് അമിത് ഷാ ഇതുവരെ മനസിലാക്കിയിട്ടില്ല.

രാഷ്ട്രീയ ശത്രുക്കള്‍ ഒന്നിക്കുന്നു

രാഷ്ട്രീയ ശത്രുക്കള്‍ ഒന്നിക്കുന്നു

ബിജെപിയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് രാഷ്ട്രീയ ശത്രുക്കള്‍ ഒന്നിക്കുന്നുവെന്നതാണ്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഒന്നിച്ച് ചേര്‍ന്ന് ബിജെപിയെ തരിപ്പണമാക്കിയിരുന്നു. ഈ ഒരു തോല്‍വിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് ബിജെപിയെ നയിച്ചിരിക്കുന്നത്. പല പാര്‍ട്ടികളും ഒന്നിച്ച് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് ഇതോടെ വ്യക്തമാക്കി. അതേസമയം ഈ സാധ്യത മുതലെടുക്കാന്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. പരമാവധി ചെറുപാര്‍ട്ടികളെ കൂട്ടി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി മഹാസഖ്യത്തിന് വരെ സാധ്യതയുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് അതുകൊണ്ട് ബിജെപിയെ സംബന്ധിച്ച് അഗ്നപരീക്ഷയാണ്.

അമിത് ഷാ ആന്ധ്രയിലേക്ക്

അമിത് ഷാ ആന്ധ്രയിലേക്ക്

രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞിരിക്കുന്ന രണ്ടുപേര്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണ്. ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ ഇവര്‍ നടത്തിയ എല്ലാ ശ്രമവും പാളിയിരുന്നു. ഇതോടെ അമിത് ഷാ ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ആന്ധ്രയിലേക്ക് പോയിട്ടുണ്ട്. ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും അവിടെ ബിജെപിയുമായി കൂട്ടുകൂട്ടാന്‍ പറ്റിയ വേറെ പാര്‍ട്ടികളുണ്ടോ എന്ന് അന്വേഷണിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ടിഡിപി മുന്നണി വിട്ടതെന്ന് ഗുണകരമായെന്ന അഭിപ്രായം അമിത് ഷായ്ക്കുണ്ട്. സ്വന്തം നിലയില്‍ വളരാന്‍ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിനെതിരെയും ടിഡിപിക്കെതിരെയും പരമാവധി ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ സമ്മര്‍ദത്തിലാക്കാനും അമിത് ഷാ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക പാക്കേജ്

പ്രത്യേക പാക്കേജ്

ആന്ധ്രയ്ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് അവര്‍ മുന്നണി വിട്ടതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രത്യേക പാക്കേജ് എന്നത് പ്രത്യേക പദവിക്ക് തുല്യമായിരുന്നെന്ന് ജെയ്റ്റ്‌ലി പറയുന്നു. ഇത് 2016ല്‍ തന്നെ തീരുമാനിച്ചിരുന്നു. ആന്ധ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനം പറഞ്ഞതും അംഗീകരിച്ചു. എന്നാല്‍ ഇപ്പോള്‍ പെട്ടെന്നാണ് പ്രത്യേക പദവിയുമായി അവര്‍ സര്‍ക്കാരിനെ സമീപിച്ചതെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. അതേസമയം ടിഡിപി നുണകള്‍ പറഞ്ഞാണ് എന്‍ഡിഎ വിട്ടതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. കേന്ദ്രത്തിനെതിരെ പ്രതികാര മനോഭാവമാണ് ചന്ദ്രബാബു നായിഡു പിന്തുടരുന്നത്. അവരുടെ ഭരണപരാജയം മറയ്ക്കാനാണ് ഈ ശ്രമങ്ങളെല്ലാം. ഇത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും നരസിംഹ റാവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+