തിരഞ്ഞെടുപ്പ് ജയിക്കാന്‍ യുപിയില്‍ അമിത് ഷായുടെ മാസ്റ്റര്‍ ക്ലാസ്, ചാണക്യതന്ത്രം 700 നേതാക്കളിലേക്ക്
ദില്ലി: തിരഞ്ഞെടുപ്പ് ജയിക്കുന്നതില്‍ പ്രത്യേക കഴിവ് തന്നെയുണ്ട് അമിത് ഷായ്ക്ക്. എന്നാല്‍ ഇത് ബിജെപിയുടെ മറ്റ് നേതാക്കള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഉത്തര്‍പ്രദേശിലാണ് തന്ത്രം ഉപദേശിക്കല്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടയായ വാരണാസിയില്‍ നവംബര്‍ 12ന് അമിത് ഷായുടെ മാസ്റ്റര്‍ ക്ലാസ് ആരംഭിക്കുന്നത്. ബിജെപിയുടെ മൊത്തം നേതാക്കളും അമിത് ഷായില്‍ നിന്ന് തന്ത്രം അറിയാനായി നേരിട്ടെത്തും. ഏഴുന്നൂറോളം നേതാക്കള്‍ക്കാണ് അമിത് ഷാ ക്ലാസെടുക്കുന്നത്. അതേസമയം യുപി തിരഞ്ഞെടുപ്പ് ബിജെപി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്. എന്നാല്‍ ഇത് നിശബ്ദമായ രീതിയിലാണെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍വ സന്നാഹവുമായി അമിത് ഷാ യുപിയില്‍ നേരിട്ടെത്തുകയാണ്. യുപിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ നേരിട്ട് പരിശോധിക്കും. ജില്ലാ പ്രസിഡന്റുമാരും ചുമതല വഹിക്കുന്നവരുമല്ലൊം വാരണാസിയില്‍ എത്തുന്നുണ്ട്. യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, സംസ്ഥാന ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനന്‍ എന്നിവരും വാരണാസിയിലെത്തും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രചാരണം നടത്തുന്നതാണ് ബിജെപി പ്രതിരോധത്തിലാക്കുന്നത്.
ലഖിംപൂര്‍ ഖേരിയും ഇന്ധന വിലവര്‍ധനവും അടക്കമുള്ള വിഷയങ്ങളായിരുന്നു ബിജെപിക്ക് വലിയ പ്രതിസന്ധിയായിരുന്നത്. ഇന്ധന വില കുറച്ചുവെങ്കിലും സംസ്ഥാനത്ത് പല വിഭാഗങ്ങള്‍ യോഗിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. ബ്രാഹ്മണ വിഭാഗം വോട്ടുകള്‍ക്കായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. മുസ്ലീം വോട്ടുകള്‍ കിട്ടുമോ എന്ന് ഉറപ്പില്ല. ഇത്തരം പ്രതിസന്ധികള്‍ മുന്നിലുള്ളതിനാല്‍ യോഗിക്ക് ഒറ്റയ്ക്ക് ഇവയെ നേരിടാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പോലീസ് നടപടികളാണ് മുസ്ലീങ്ങളെയും ബ്രാഹ്മണ വിഭാഗത്തെയും അകറ്റിയിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഇപ്പോഴും വലിയ വിജയത്തിന് ആവശ്യമായ കരുത്ത് നേടിയിട്ടില്ല എന്നതാണ് ബിജെപിക്കുള്ള ആശ്വാസം.
അതേസമയം കോണ്‍ഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കിനെ ഭിന്നിപ്പിക്കുമെന്നാണ് ബിജെപി കരുതുന്നത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ക്ലാസാണ് അമിത് ഷാ യുപിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒപ്പം ബിജെപിയുടെ മെഗാ അംഗത്വ ക്യാമ്പയിനും നടക്കുന്നുണ്ട്. ബിജെപിയുടെ പ്ര്ചാരണം ഏത് സ്റ്റൈലില്‍ ആയിരിക്കണമെന്ന് അമിത് ഷാ തീരുമാനിക്കും. ദേശീയ അജണ്ടകള്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയേക്കും. യുപിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആദ്യമായിട്ടല്ല അമിത് ഷാ എത്തുന്നത്. 2014ലും 2019ലും അമിത് ഷായുടെ മേല്‍നോട്ടത്തിലാണ് യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടിലും വമ്പന്‍ വിജയമാണ് ബിജെപിയെ തേടിയെത്തിയത്. പരിവര്‍ത്തന്‍ യാത്രകള്‍ അടുത്ത മാസം മുതല്‍ അമിത് ഷാ നടത്തും. അഖിലേഷ് യാദവിനെ മണ്ഡലത്തിലും ആഭ്യന്തര മന്ത്രിയെത്തും.












Click it and Unblock the Notifications