അമിത് ഷായുടെ വ്യാജ വീഡിയോ; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പോലീസിന്റെ സമൻസ്
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ബുധനാഴ്‌ച ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാനയിൽ നിന്നുള്ള മറ്റ് നാല് പേർക്കും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
നേരത്തെ തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ വീഡിയോ പങ്കുവച്ചിരുന്നു എന്നാണ് ആരോപണം. അതിനുശേഷം പല പാർട്ടി നേതാക്കളും വീഡിയോ റീപോസ്‌റ്റ് ചെയ്യുകയും ചെയ്‌തുവെന്ന് സൂചനയുണ്ട്. "എസ്‌സി /എസ്‌ടി സംവരണ ക്വാട്ടകൾ നിർത്തലാക്കാനുള്ള ബിജെപിയുടെ അജണ്ട" വ്യക്തമാക്കുന്നത് എന്ന അവകാശപ്പെട്ടുകൊണ്ടാണ് ഈ വീഡിയോ അവർ പങ്കുവച്ചത്.

ഇതിന് പിന്നാലെയാണ് ബിജെപിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ തുടർന്ന് എഡിറ്റ് ചെയ്യപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തത്.
പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് ആഭ്യന്തരമന്ത്രി വാദിക്കുന്നതാണ് എഡിറ്റ് ചെയ്യപ്പെട്ട വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് വലിയ തോതിൽ പ്രചരണം നടത്തുകയും ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
പരാതിയെത്തുടർന്ന്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153, 153 എ, 465, 469, 171 ജി, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 സി എന്നിവ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവന്ത് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും ക്രമസമാധാന പ്രപ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും മത വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധ ഉണ്ടാക്കാനും ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവർത്തികളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്ക്, എക്‌സ് എന്നിവയ്ക്ക് ഈ വീഡിയോയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ തേടി കത്തയക്കുകയും ചെയ്‌തിട്ടുണ്ട്.
നേരത്തെ അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് വക്താക്കൾ ഉൾപ്പെടെ നിരവധി പേർ വീഡിയോ പങ്കുവച്ചിട്ടുണ്ടെന്നും അവരെല്ലാം നിയമ നടപടി നേരിടേണ്ടി വരുമെന്നും ബിജെപി വക്താവ് അമിത് മാളവ്യ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications