'അടുത്ത വർഷത്തോടെ മാവോയിസം രാജ്യത്ത് നിന്ന് തുടച്ചുനീക്കും, ആയുധം ഉപേക്ഷിച്ച് കീഴടങ്ങണം'; അമിത് ഷാ
റായ്‌പൂർ: അടുത്ത വർഷത്തോടെ രാജ്യത്ത് നിന്ന് മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബസ്‌തറിൽ മാവോയിസം അവസാനിക്കുന്നതിന്റെ വക്കിലാണെന്നും 2026 മാർച്ചോടെ ഇന്ത്യയെ ചുവപ്പുഭീകരതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ വിവിധ മേഖലകളിൽ ശക്തമായ മാവോയിസ്‌റ്റ് ഓപ്പറേഷനുകൾ തുടരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 521 നക്‌സലുകൾ കീഴടങ്ങി. 2024ൽ ആകെ 881 നക്‌സലുകൾ കീഴടങ്ങി. കീഴടങ്ങുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നാൽ ആയുധമേന്തുന്നത് തുടരുന്നവരെ സുരക്ഷാ സേന കൈകാര്യം ചെയ്യും. ബസ്‌തർ ഇനി ഭയത്തിന്റെ പ്രതീകമല്ല, മറിച്ച് ഒരു ഭാവിയുടെ പ്രതീകമാണ്' അമിത് ഷാ ബസ്‌തരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കി.

അടുത്ത മാർച്ചോടെ, രാജ്യം മുഴുവൻ മാവോയിസത്തിൽ നിന്ന് മോചിപ്പിക്കാൻ ബിജെപി സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഈ മേഖല സന്ദർശിക്കുന്നതിൽ നിന്ന് പിന്തിരിയേണ്ടി വന്നിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 'ഇപ്പോൾ നമ്മൾ 50,000 ആദിവാസി സഹോദരീസഹോദരന്മാരോടൊപ്പം രാമനവമിയും അഷ്‌ടമിയും ആഘോഷിക്കുകയാണ്' ഷാ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിയും ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ഷായോടൊപ്പം വേദി പങ്കിട്ടിരുന്നു. കാബിനറ്റ് മന്ത്രിമാരായ കേദാർ കശ്യപ്, രാംവിചാർ നേതം, ബിജെപി സംസ്ഥാന പ്രസിഡന്റ് കിരൺ സിംഗ് ദേവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും അധികം മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ ഒന്നാണ് ബസ്‌തർ.
അതേസമയം, കീഴടങ്ങിയ മാവോയിസ്‌റ്റുകൾക്കും ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ മാവോയിസ്‌റ്റ് അക്രമത്തിൽ ദുരിതമനുഭവിച്ച ആളുകൾക്കും പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) പ്രത്യേക പദ്ധതി പ്രകാരം ആദ്യമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മാവോയിസ്‌റ്റുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
അതിനിടെ ഛത്തീസ്ഗഡിലെ സുക്‌മ, ബിജാപൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന നിരോധിത സിപിഐ (മാവോയിസ്‌റ്റ്) പാർട്ടിയിലെ 86 പേർ ശനിയാഴ്‌ച ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിൽ തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. കീഴടങ്ങിയ മാവോയിസ്‌റ്റുകളിൽ 20 വനിതാ കേഡർ ഉൾപ്പെടെ 25,000 രൂപ അടിയന്തര ധനസഹായം നൽകിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications