Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടികിട്ടാപുള്ളിയല്ലെന്ന് അമൃതപാല്‍, അമൃതസറില്‍ കടക്കാന്‍ ശ്രമം; പിടിക്കാന്‍ ഉറപ്പിച്ച് പോലീസ്

ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃതപാലിനെ പിടിക്കാനുറച്ച് പഞ്ചാബ് പോലീസ്. പൊതുമധ്യത്തിലേക്ക് വരാനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇയാളുടെ വീഡിയോ സന്ദേശവും പുറത്തുവന്നിരിക്കുകയാണ്. താന്‍ പിടികിട്ടാപ്പുള്ളിയല്ലെന്നാണ് അമൃതപാല്‍ അവകാശപ്പെടുന്നത്.ഉടനെ പുറത്തുവരുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.

ലോകത്തിന് മുന്നിലേക്ക് താന്‍ ഉടന്‍ വരുമെന്നും അമൃതപാല്‍ പറഞ്ഞു. യുട്യൂബ് ചാനലിലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താനൊരു വിമതനാണെന്നും, ഞാന്‍ ഓടിപോയിട്ടില്ല. സര്‍ക്കാരിനെ കുറിച്ച് ആലോചിച്ച് തനിക്ക് ഭയമില്ല. നിങ്ങള്‍ക്ക് വേണ്ടത് എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നും വെല്ലുവിളിച്ചിട്ടുണ്ട്.

AMRITPAL SINGH

തന്നെ തല്ലാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്, ഞാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നാണെന്നും അമൃതപാല്‍ പറഞ്ഞു. തന്റെ കുടുംബം ഈ അവസരത്തില്‍ കരുത്തോടെ നില്‍ക്കണം. മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെയാണ് താന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അമൃതപാല്‍ വ്യക്തമാക്കി.

അകാല്‍ തക്തിന്റെ ജതേന്ദിന്റെ സര്‍ബത്ത് ഖല്‍സ ചേരാനും അമൃതപാല്‍ ആവശ്യപ്പെട്ടു. ഇതില്‍ സിഖ് വംശത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അമൃത്പാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമൃതപാല്‍ പുറത്തിറക്കുന്ന രണ്ടാമത്തെ വീഡിയോയാണിത്. പല സിഖ് സംഘടനകള്‍ ഒന്നിച്ച് സമുദായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് സര്‍ബത്ത് ഖല്‍സ.

അതേസമയം കീഴടങ്ങില്ലെന്നാണ് അമൃതപാല്‍ പറയുന്നത്. അകാല്‍ തഖ്ത് അധ്യക്ഷന്‍ അമൃതപാലിനോട് കീഴടങ്ങാനും, അന്വേഷണത്തോട് സഹകരിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു. യുട്യൂബ് വീഡിയോയിലാണ് കീഴടങ്ങാനില്ലെന്ന കാര്യം അമൃതപാല്‍ പ്രഖ്യാപിച്ചത്. താന്‍ കീഴടങ്ങാനായി പ്രത്യേകം ഉപാധികളൊന്നും വെച്ചിരുന്നില്ലെന്നും, അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അമൃതപാല്‍ പറഞ്ഞു.

പുറത്തുവന്ന മറ്റൊരു ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതെല്ലാം അഭ്യൂഹങ്ങളാണ്. ആര്‍ക്ക് മുന്നിലും താന്‍ കീഴടങ്ങാന്‍ ഉപാധികള്‍ വെച്ചിട്ടില്ല. ജയിലിലോ പോലീസ് കസ്റ്റഡിയിലോ പോകുന്നതിന് ഭയമില്ലെന്നും അമൃതപാല്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം മൂന്ന് ജില്ലകളില്‍ പഞ്ചാബ് പോലീസ് അതീവ ജാഗ്രതയിലാണ്. അമൃത്സര്‍, ഭട്ടിന്‍ഡ, രൂപ്‌നഗര്‍ എന്നീ ജില്ലകളിലേക്ക് അമൃതപാല്‍ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഈ മൂന്ന് ജില്ലകളിലെ ഏതെങ്കിലും സിഖ് ദേവാലയങ്ങളില്‍ വെച്ച് ഇയാള്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സുവര്‍ണ ക്ഷേത്രത്തില്‍ വെച്ചായിരിക്കും അതിന് സാധ്യതയെന്നാണ് സൂചന. ബൈശാഖി ഉത്സവത്തിന് ശേഷമായിരിക്കും ഇത്. കഴിഞ്ഞ 48 മണിക്കൂറായി അമൃത്സറിലേക്ക് കടക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് അമൃത്പാല്‍. എന്നാല്‍ സാധിച്ചിട്ടില്ല. ഇയാളുടെ ബന്ധുക്കള്‍ ജല്ലുപൂര്‍ ഖേദയിലെ കുടുംബ വീട്ടില്‍ നിന്ന് സുവര്‍ണ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഇത് കീഴടങ്ങുന്നതിന് വേണ്ടിയുള്ള ഒരുക്കമാണെന്ന് സൂചനയുണ്ട്.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+