18 തവണ അമൃത്പാല്‍ സിംഗ് തായ്‌ലാന്‍ഡിലെത്തി; 13 വര്‍ഷത്തിനിടെ നിര്‍ണായക സന്ദര്‍ശനങ്ങള്‍

ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് അന്വേഷണ ഏജന്‍സികള്‍. പുതിയ വിവരങ്ങളും ഇതോടെ ലഭിച്ചിട്ടുണ്ട്. അമൃത്പാലും കൂട്ടാളി ദല്‍ജിത്ത് സിംഗ് കല്‍സിയും ചേര്‍ന്ന് തായ്‌ലാന്‍ഡില്‍ 18 തവണ കഴിഞ്ഞ 15 വര്‍ഷത്തിനിടെ സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.
ഐബിക്ക് കീഴില്‍ വരുന്ന ഇമിഗ്രേഷന്‍ ബ്യൂറോയാണ് തായ്‌ലാന്‍ഡിലേക്കുള്ള അമൃതപാലിന്റെ യാത്രകളെ കുറിച്ച് അന്വേഷിച്ചത്. ഇത്രയും തവണ എന്തിനാണ് അന്വേഷണം നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. മറ്റ് പല കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടാവാമെന്നാണ് സൂചന.
ഏതെങ്കിലും തരത്തിലുള്ള വ്യഭിജാര പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതല്ലെങ്കില്‍ വ്യക്തിപരമായ ബന്ധങ്ങളുടെ പേരിലാണോ അമൃത്പാല്‍ സിംഗ് തായ്‌ലാന്‍ഡില്‍ എത്തിയതെന്നാണ് പരിശോധിക്കുക. അമൃത്പാല്‍ ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇവരെ തുടര്‍ച്ചയായി ഇയാള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം മൃഗീയമായിരുന്നുവെന്നാണ് സൂചന. തന്റെ വിവാഹം റിവേഴ്‌സ് മൈഗ്രേഷനാണെന്ന് അമൃത്പാല്‍ സിംഗ് പറഞ്ഞിരുന്നു. അതായത് ഭാര്യയുടെ പേരില്‍ വിദേശത്തേക്ക് പോകാന്‍ ഇയാള്‍ക്ക് സാധിക്കുമായിരുന്നു.
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
വലതുപക്ഷ നേതാവ് സുധീര്‍ സുരി പഞ്ചാബില്‍ കൊല്ലപ്പെട്ടതിലും അമൃത്പാല്‍ സിംഗിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ദുബായിലെ മയക്കുമരുന്ന് ഡീലര്‍മാരായ ജസ്വന്ത് സിംഗ് റോഡെ അടക്കമുള്ളവരുമായി ചേര്‍ന്ന് അമൃത്പാല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. റോഡെയുടെ സഹോദരന്‍ പാകിസ്താനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ഇയാള്‍ക്ക് സംശയാസ്പദമായ റോളുണ്ടായിരുന്നു. അടുത്തിടെ നടന്ന ഖല്‍സ വഹീര്‍ ചടങ്ങിലേക്ക് ഇയാള്‍ എത്തിയെന്ന് സംശയമുണ്ട്. ക്രിസ്ത്യാനികള്‍ സിഖുക്കാരെ മതംമാറ്റുന്ന വിഷയം നിരന്തം ഇയാള്‍ ഉന്നയിച്ചിരുന്നു.
മിഷണറിമാര്‍ ഈ മതംമാറ്റത്തിന് ഫണ്ട് നല്‍കുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇത് ഇരുഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണ്. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടിയായിരുന്നു ഇയാളുടെ ഓരോ നീക്കങ്ങളും. വരീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതും ഇതിന്റെ ഭാഗമാണെന്ന് സചനയുണ്ട്.
കപൂര്‍തലയിലെയും, ജലന്ധറിലെയും ഗുരുദാരകള്‍ ഇയാള്‍ ആക്രമിച്ചിരുന്നു. യേശു ക്രിസ്തുവിനും, മറ്റ് ഹിന്ദു ദൈവങ്ങള്‍ക്കുമെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നു ഇയാളുട സെംഘടന. തോക്ക് സംസ്‌കാരം വളര്‍ത്തിയെടുക്കാനും, യുവാക്കളോട് അക്രമത്തിന് ആഹ്വാനം ചെയ്തുമായിരുന്നു വാരിസ് പഞ്ചാബ് ഡേയുടെ പ്രവര്‍ത്തനം.












Click it and Unblock the Notifications