അമൃത്പാല്‍ സിംഗിന് കൊടുംതീവ്രവാദിയുമായി ബന്ധം; ഇന്ത്യയുടെ പട്ടികയിലുള്ള തീവ്രവാദി

ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗ് ഇന്ത്യ കൊടുംഭീകരനായി കാണുന്ന നേതാവുമായി ബന്ധമെന്ന് പഞ്ചാബ് പോലീസ്. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തീവ്രവാദി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഹര്‍വീന്ദര്‍ സിംഗ് റിന്ദയാണ് ഈ ഭീകരന്‍. ഇയാളുമായി അമൃതപാലിന് ബന്ധമുണ്ടെന്നാണ് പഞ്ചാബ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പഞ്ചാബ് പോലീസിലെ ഉന്ന ഉദ്യോഗസ്ഥനാണ് അമൃതപാല്‍ സിംഗിന് ഹര്‍വീന്ദര്‍ റിന്ദയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയത്. കൊടും ഭീകരനായ റിന്ദ ഇപ്പോള്‍ പാകിസ്താനിലാണ് ഉള്ളത്. നിരവധി ഖലിസ്ഥാനി നേതാക്കളുമായി അമൃതപാലിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി അമൃതപാലിന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിരോമണി അകാലിദള്‍ പ്രവര്‍ത്തകന്‍ അവതാര്‍ സിംഗ് ഖണ്ഡയാണ് അമൃതപാല്‍ സിംഗിന്റെ പ്രധാന ഏജന്റ്.ഇയാളാണ് അമൃതപാലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍.
ഖലിസ്ഥാനി തീവ്രവാദി ജഗദാര്‍ സിംഗ് താരയുടെ അടുത്തയാളാണ് അവതാര്‍ സിംഗ്. ഇവരെല്ലാം ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പരംജിത്ത് സിംഗ് പമ്മയുമായി അടുത്ത ബന്ധം അവതാര്‍ സിംഗിനുണ്ട്. പരംജിത്ത് സിംഗ് സിഖ് യുവാക്കള്‍ക്ക് തീവ്രവാദ ക്ലാസുകള്‍ നല്‍കി അവരെ വഴി തെറ്റിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ്.

പഞ്ചാബില്‍ തീവ്രമായ വിഘടനവാദം കൊണ്ടുവന്നു, സംസ്ഥാനത്തെ ആകെ അസ്ഥിരതയിലേക്ക് നയിക്കാനാണ് ഇവരുടെ എല്ലാം പ്ലാന്‍. പ്രധാനമായും ഖലിസ്ഥാന്‍ സംസ്ഥാനമാക്കി അതിനെ മാറ്റാനാണ് പ്ലാന്‍. അമൃത്പാല്‍ സിംഗിനെ ഇതിനായിട്ടാണ് ഉപയോഗിച്ചിരുന്നത്.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍ ബിര്‍മിംഗ്ഹാമിലും, ഗ്ലാസ്‌ഗോയിലും സ്‌ഫോടന പരിശീലനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ ലഖ്ബീര്‍ സിംഗ് റോഡെയുമായി അടുത്ത ബന്ധം അമൃതാലിനുണ്ട്. ഇയാള്‍ക്കെതിരെ രാജ്യത്ത് ആയുധക്കടത്തിന് കേസുണ്ട്.
പഞ്ചാബില്‍ വിദ്വേഷം വളര്‍ത്താനും, ദില്ലിയില്‍ സര്‍ക്കാരിന്റെ ഭാഗമായ നേതാക്കളെ ആക്രമിക്കാനുമാണ് ലഖ്ബീര്‍ പ്ലാന്‍ ചെയ്തിരുന്നത്. ഈ സംഭവത്തില്‍ ലഖ്ബീറിനെ ഇന്ത്യ തേടി കൊണ്ടിരിക്കുകയാണ്.
ലഖ്ബീറിന്റെ സഹോദരനുമായി അടുത്ത ബന്ധത്തിലായിരുന്നു അമൃതപാല്‍ സിംഗ്. ഇവര്‍ ദുബായില്‍ ഒരുമിച്ചായിരുന്നു. ഇത്രയും ആഴത്തിലുള്ള തീവ്രവാദ ബന്ധങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. അതുകൊണ്ട് അമൃതപാലിനെ പിടിച്ചാല്‍ കേസില്‍ വലിയ വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കും.












Click it and Unblock the Notifications