Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതപാല്‍ സിംഗ് നിരന്തരം റൂട്ട് മാറ്റുന്നു, ആറോളം അപകടങ്ങളുണ്ടാക്കിയെന്ന് പോലീസ്

amritpal singh

ദില്ലി: ഖലിസ്ഥാന്‍ വാദി അമൃതപാല്‍ സിംഗിനെ പിന്തുടര്‍ന്നിട്ടും പിടിക്കാനാവാതെ പോലീസ്. ഇയാള്‍ നിരന്തരം റൂട്ട് മാറ്റി കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അത് മാത്രമല്ല അറസ്റ്റിനെ തടസ്സപ്പെടുത്താന്‍ മനപ്പൂര്‍വം റോഡ് അപകടങ്ങള്‍ ഉണ്ടാക്കുകയാണ്. ബൈക്കുകളുമായി ഇയാള്‍ വാഹനം കൂട്ടിയിടിപ്പിക്കുകയാണ്.

ഇതിലൂടെ റോഡുകള്‍ തടസ്സപ്പെടുകയാണ്. പോലീസിനെ ഇയാളെ പിന്തുടരാനും സാധിക്കില്ല. അപകടങ്ങള്‍ ഉണ്ടാക്കുന്നത് മുമ്പ് ഒരു ഇടവഴി പോലുള്ള ലിങ്ക് റോഡിലൂടെയായിരുന്നു പോലീസ് ഇയാളെ പിന്തുടര്‍ന്നിരുന്നത്. പിടികിട്ടാപ്പുള്ളിയായി അമൃതപാല്‍ സിംഗിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്.

പുതിയ കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചുവെന്നാണ് ആരോപണം. ഹൈ സ്പീഡ് കാര്‍ ചേസാണ് നടന്നതെന്നാണ് ജലന്ധര്‍ ഡിഐജി സ്വപന്‍ ശര്‍മ പറയുന്നത്. എന്നാല്‍ ഇയാള്‍ നിരവധി ബൈക്ക് യാത്രികരുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാക്കി. പോലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്.

പല അപകടങ്ങളും ഇയാള്‍ക്ക് രക്ഷപ്പെടാനുള്ളതിന്റെ ഭാഗമായി ഉണ്ടാ്ക്കിയതാണെന്ന് ശര്‍മ പറയുന്നു. ജലന്ധറിലെ മെഹത്പൂരില്‍ വെച്ചാണ് ഈ പ്രശ്‌നങ്ങളുണ്ടായത്. അതേസമയം അമൃത്പാല്‍ സിംഗിന്റെ സുരക്ഷാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധമേന്തിയ ഏഴോളം ഗാര്‍ഡുകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

amritpal singh

കാറുകളുടെ വലിയൊരു നിരയോടൊപ്പമാണ് അമൃതപാല്‍ സിംഗ് യാത്ര ചെയ്യുന്നത്. ആദ്യത്തെ കാര്‍ വളഞ്ഞ് പോയി. പോലീസ് അതിലേക്ക് ശ്രദ്ധിച്ചപ്പോള്‍ മൂന്നാമത്തെ കാറിലായിരുന്ന സിംഗ് വേഗത്തില്‍ കാറോടിച്ച് രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. ഇതൊരു മേഴ്‌സിഡസ് കാറായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നത് അമൃതപാല്‍ സിംഗിന്റെ അമ്മാവനാണ്.

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

ഇവരുടെ ഒപ്പമുള്ള നാല് പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാക്കോദറിന് സമീപമുള്ള ഗ്രാമത്തില്‍ ഈ മേഴ്‌സിഡസ് കാര്‍ അമൃതപാല്‍ സിംഗ് ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതില്‍ ഇയാളുടെ ഫോണും ഉണ്ട്. ഇവിടെ നിന്ന് ബൈക്കിലാണ് അമൃതപാല്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.

പോലീസ് ട്രേസ് ചെയ്യാതിരിക്കാനാണ് ഫോണ്‍ അടക്കം ഉപേക്ഷിച്ച് കടന്നത്. നാക്കോദറിലെ സരിന്‍ ഗ്രാമത്തില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. ശനിയാഴ്ച്ച രാത്രി തന്നെ ജലന്ധര്‍ കമ്മീഷണര്‍ ഇവിടെയെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് കാറുകളും, അനധികൃതമായി വെച്ചിരുന്ന ആയുധങ്ങളും കണ്ടെത്തിയതായി ഡിഐജി സ്വപന്‍ ശര്‍മ പറഞ്ഞു.

ഇവര്‍ക്ക് പാകിസ്താന്‍ ഐഎസ്‌ഐ ബന്ധങ്ങളുണ്ടെന്ന് ശര്‍മ വ്യക്തമാക്കി. അമൃതപാല്‍ സിംഗ് ദുബായില്‍ നിന്നാണ് പഞ്ചാബിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്‌ഐ സഹായവും ഇതിനുണ്ടാിരുന്നു. ഇത്രയും വാഹനങ്ങള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+