കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സറില്‍ യുവതി പ്ലാസ്റ്റിക് കുട്ടിക്ക് ജന്മം നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

അമൃത്സര്‍: പ്ലാസ്റ്റിക് പോല്‍ തിളങ്ങുന്ന ചര്‍മമുള്ള പ്ലാസ്റ്റിക് കുട്ടിക്ക് അമൃത്സറില്‍ യുവതി ജന്മം നല്‍കി. അമൃത്‌സര്‍ ജില്ലയിലെ രാജസാനിയില്‍ നിന്നുള്ള യുവതിക്കാണ് അത്യപൂര്‍വ ജനതിക വൈകല്യമുള്ള കുട്ടി ജനിച്ചത്. ചര്‍മ്മങ്ങള്‍ പ്ലാസ്റ്റിക് സമാനമാണെങ്കിലും ഇതിനുള്ളില്‍ സാധാരണ രീതിയിലുള്ള ചര്‍മം കുട്ടിക്കുണ്ടാകും. ജനിച്ച് ഒരുമാസത്തിനകം കുട്ടിയുടെ പ്ലാസ്റ്റിക് ആവരണം ഇളകിപ്പോകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും അമൃത്സറില്‍ ഇത്തരത്തിലുള്ള കുട്ടി ജനിച്ചിരുന്നു.

ആറ് ലക്ഷം നവജാത ശിശുക്കളില്‍ ഒരാളില്‍ മാത്രം സംഭവിക്കുന്ന ജനിതക വ്യതിയാനമുള്ള കുട്ടികളെ കോളോഡിയോണ്‍ ബേബീസ് എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. ആരെങ്കിലും തൊടുന്നമാത്രയില്‍ തന്നെ കുട്ടിക്ക് കഠിനമായ വേദന അനുഭവപ്പെടും. അതുകൊണ്ടുതന്നെ കുട്ടിക്ക് മുലപ്പാല്‍ കുടിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

baby

അമൃത്‌സറില്‍ ഉള്ള ഗുരുനാനാക് ദേവ് മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ കുട്ടിയെ ചികിത്സിക്കുന്നത്. മുപ്പത് ദിവസത്തിനുള്ളില്‍ പതുക്കെ പ്ലാസ്റ്റിക് സമാനമായ ആവരണം അടര്‍ന്നു പോകുമ്പോള്‍ കുട്ടിക്ക് അണുബാധയ്ക്കും കഠിനമായ വേദനയ്ക്കും ഇരയാകാറുണ്ട്. ചില കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇത്തരമൊരു അവസ്ഥ ദുരിതമായിത്തീരാറുമുണ്ട്.

ജനിതക തകരാര്‍ തന്നെയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. കുട്ടിക്ക് നിലവില്‍ ലഭ്യമാകുന്ന വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രിയില്‍ സാധ്യമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഴുവന്‍ സമയവും ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി.

English summary
Amritsar woman gives birth to a plastic baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X