Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്ന വിവാദം..... അലിഖഡില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു, ഇന്റര്‍നെറ്റ് നിരോധനം!

അലിഖഡില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ലഖ്‌നോ: അലിഖഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക്. സര്‍വകലാശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഇവിടെ ഏത് നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഇവിടെ തീവ്ര ഹിന്ദുത്വ ശക്തികളും വിദ്യാര്‍ത്ഥികളും സംഭവത്തില്‍ പിന്നോക്കം പോവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വലതുപക്ഷ സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും ശക്തമായ പിന്തുമയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകളെ പിന്തുണച്ചിരുന്നു. ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ടെന്നായിരുന്നു യോഗി പറഞ്ഞത്.

ക്ലാസ് ബഹിഷ്‌കരിച്ചു

ക്ലാസ് ബഹിഷ്‌കരിച്ചു

വലതുപക്ഷ സംഘടനകള്‍ അലിഗഡിലെ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രശ്‌നം ആളിക്കത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. അതേസമയം ജില്ലാ മജിസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇവിടെ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലും പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബിജെപിയെ ഒട്ടും ഭയമില്ലെന്നും ഇവര്‍ പറയുന്നു.

ജിന്നയെ മാറ്റേണ്ട

ജിന്നയെ മാറ്റേണ്ട

ജിന്നയുടെ ചിത്രം യൂണിവേഴ്‌സിറ്റില്‍ നിന്ന് ഒരു കാരണവശാലും മാറ്റേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതൊരിക്കലും അനുവദിക്കുകയുമില്ല. ജിന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് മാതൃകാ പുരുഷനല്ല. അദ്ദേഹത്തെ ആരും ആദരിക്കുന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ ചിത്രം കോളേജിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. അതൊരിക്കലും മാറ്റില്ല. രാജ്യചരിത്രത്തിന്റെ ഭാഗമാണ് എന്തൊക്കെ പറഞ്ഞാലും ജിന്ന. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പുറത്തുള്ളവര്‍......

പുറത്തുള്ളവര്‍......

യൂണിവേഴ്‌സിറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പുറത്ത് നിന്നുള്ളവരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവര്‍ ഈ സംഭവത്തില്‍ മതത്തെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന് വരെ ഇവര്‍ ആരോപിക്കുന്നു. പാകിസ്താന്റെ പേരും പറഞ്ഞ് ഹിന്ദുവികാരം ഇളക്കി വിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയനും സര്‍വകലാശാലാ അധികൃതരും ചേര്‍ന്ന് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും പുറത്ത് നിന്നുള്ളവര്‍ കാര്യങ്ങള്‍ ഇടപട്ടെ് വഷളാക്കേണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പോലീസിന്റെ ക്രൂരത

പോലീസിന്റെ ക്രൂരത

പോലീസ് തീവ്ര വലതുപക്ഷ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തങ്ങളെ മര്‍ദിച്ച വിഷയവുമായി ബന്ധപ്പെട്ട് പരാതി പറയാനെത്തിയപ്പോള്‍ തങ്ങളെ പ്രതിയാക്കാനാണ് പോലീസ് ശ്രമിച്ചത്. പല വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്തു. എന്തിനാണ് നിങ്ങള്‍ ജിന്നയുടെ ചിത്രം യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചതെന്നായിരുന്നു പോലീസിന്റെ ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ഉറപ്പാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൃത്യമായ നിര്‍ദേശം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

അന്‍സാരിയുടെ സന്ദര്‍ശനം

അന്‍സാരിയുടെ സന്ദര്‍ശനം

മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ സന്ദര്‍ശനത്തിന് കാര്യമായ സുരക്ഷ ഒരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പദവി ഒഴിയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ഇതിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം അക്രമം നടത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അക്രമം ഏത് നിമിഷവും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ ഇവിടെ നിയമിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ ബിജെപിയുടെ പരിപൂര്‍ണ പിന്തുണ ഉള്ളതാണ് പോലീസിനെ ഭയപ്പെടുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+