Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ഇവനാള് കൊള്ളാലോ... വല്ലാത്ത കണ്ടുപിടുത്തം തന്നെ; അമ്പരപ്പ് മാറാതെ ആനന്ദ് മഹീന്ദ്ര

മുംബൈ: ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ ടൈംലൈന്‍ പലപ്പോഴും രസകരമായ കഥകളുടെയും വീഡിയോകളുടെയും ഒരു ശേഖരമാണ്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമാണ്. ഇപ്പോഴിതാ ഒരാള്‍ ഗേറ്റിനോട് ചേര്‍ന്ന് ഒരു കാറിന്റെ പകുതി ഘടിപ്പിച്ചിരിക്കുന്ന ഒരു വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ അദ്ദേഹത്തിന്റെ മനസ്സില്‍ ഒന്നിലധികം ചോദ്യങ്ങള്‍ ഉണര്‍ത്തി. അതേ കുറിച്ച് അദ്ദേഹം നെറ്റിസണ്‍മാരുടെ അഭിപ്രായങ്ങളും ചോദിച്ചു. നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. വൈറലായ വീഡിയോയില്‍ ഒരാള്‍ ഗേറ്റ് കടന്ന് വരുന്നത് കാണാം. എന്നാല്‍ ഗേറ്റിന്റെ ഗ്രില്ലിനൊപ്പം ഒരു മാരുതി 800 കാറിന്റെ പകുതി ഭാഗവും ഉണ്ട് എന്നതാണ് കൗതുകമുണര്‍ത്തുന്നത്.

1

ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് കാറിന്റെ ചക്രം ഉപയോഗിച്ച് നീങ്ങിയാണ് ഈ ഗേറ്റ് തുറക്കുന്നത്. ഗേറ്റ് അടഞ്ഞ് കഴിഞ്ഞാല്‍ കാറിന്റെ ഡോര്‍ തുറന്ന് നമുക്ക് പുറത്തേക്ക് വരാനാകും. ഈ യുവാവിന്റെ ക്രിയാത്മകമായ കണ്ടുപിടിത്തത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോ പങ്ക് വെച്ച ആനന്ദ് മഹീന്ദ്ര ചോദിച്ച ചോദ്യങ്ങള്‍ക്കും ആളുകള്‍ രസകരമായ മറുപടിയാണ് നല്‍കുന്നത്.

2

ഈ വ്യക്തി ഇതായിരിക്കാം
1) ഒരു കാര്‍ പ്രേമിയാണോ?
2) ആരും തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അന്തര്‍മുഖന്‍?
3) നൂതനമായ നര്‍മ്മബോധമുള്ള ആരെങ്കിലും?
4) മുകളില്‍ പറഞ്ഞവയെല്ലാം?' വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.

3

അതേസമയം നിരവധി പേര്‍ അദ്ദേഹം ഒരു കാര്‍ പ്രേമിയാണെന്ന് കരുതുന്നു എന്ന് കമന്റ് ചെയ്തു. മറ്റുള്ളവര്‍ അവന്‍ തികച്ചും നൂതനമായ നര്‍മബോധമുള്ള ഒരാളാണെന്ന് കരുതുന്നു. അഭിനേത്രി സുസെയ്ന്‍ ബെര്‍ണര്‍ട്ട് 'കാമുകനായ കാര്‍ പ്രേമി.... അവന്റെ പുഞ്ചിരി ഒരു അന്തര്‍മുഖനാകാന്‍ കഴിയാത്തത്ര വിശാലമാണ്... എന്നാണ് ട്വീറ്റ് ചെയ്തത്.

4

4,63,000-ല്‍ അധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. 17,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം അദ്ദേഹം ഒരു കാര്‍ മെക്കാനിക്ക് ആയിരിക്കാം എന്നും അയാള്‍ക്ക് ഒരു മെക്കാനിക്ക് ഷോപ്പ് ഉണ്ടായിരിക്കണം എന്നുമാണ് മറ്റൊരു യൂസറുടെ കമന്റ്. ഈ നൂതന സ്ലൈഡിംഗ് ഗേറ്റ് അദ്ദേഹത്തന്റെ കടയുടെ പരസ്യമായിരിക്കാം എന്നും അദ്ദേഹം കമന്റ് ചെയ്യുന്നു.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+