Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദിയിലേക്ക് ഓടിയെത്തി വളര്‍ത്തുനായ; എല്ലാവരും ഞെട്ടി; അംബാനി കുടുംബത്തിന്റെ ഒന്നൊന്നര സര്‍പ്രൈസ്

മുംബൈ : മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച മുംബൈയിലെ ആന്റിലിയയില്‍ വലിയ ആഘോഷത്തോടെയാണ് നടന്നത്. താരനിബിഡമായിരുന്ന ചടങ്ങ് എല്ലാവരെയും ഞെട്ടിച്ചിരുന്നു . എന്നാല്‍ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിവാഹ നിശ്ചയത്തിനുള്ള മോതിരം കൊണ്ടുവന്ന ആളാണ്. സത്യത്തില്‍ മോതിരം വേദിയില്‍ എത്തിച്ച ആളെ കണ്ട് എല്ലാവരും ശരിക്കുമൊന്ന് ഞെട്ടിയിരുന്നു .

1

കാരണം, മുകേഷ് അംബാനിയുടെ വീട്ടിലെ വളര്‍ത്തുനായയാണ് വേദിയിലേക്ക് വിവാഹ മോതിരവുമായി എത്തിയത്. ചടങ്ങിന് എല്ലാവരും തയ്യാറായി എത്തിയെഹ്കിലും മോതിരം മാത്രം എത്തിയിരുന്നില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വളര്‍ത്തുനായ അതുമായി വേദിയിലേക്ക് എത്തുകയായിരുന്നു.

2

എല്ലാവരും ആ അതിഥിക്കായി വഴിയൊരുക്കുമല്ലോ എന്ന് ആമുഖത്തോട് കൂടി ഇഷ അംബാനിയാണ് വളര്‍ത്തുനായയെ സ്‌റ്റേജിലേക്ക് ക്ഷണിച്ചത്. പിന്നാലെ കഴുത്തില്‍ ഒരു ചുവപ്പ് റിബണില്‍ മോതിരവുമായി വളര്‍ത്തു നായ ആനന്ദിന്റെയും രാധികയുടെയും അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് വളര്‍ത്തുനായയെ എല്ലാവരും വേദിയിലേക്ക് വരവേറ്റത്.

3

അതേസമയം, പരിപാടിയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വേദിയിലേക്ക് എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലെയുമാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. നിലനിറത്തിലുള്ള വസ്ത്രത്തിലാണ് അനന്ദ് അംബാനി പ്രത്യേക്ഷപ്പെട്ടത്.

4

ഗുജറാത്തി- ഹിന്ദു കുടുംബങ്ങള്‍ക്കിടെയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്. വധുവിന്റെ വീട്ടുകാര്‍ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലേക്ക് എത്തിയത്. കൂടാതെ ചടങ്ങില്‍ അംബാനി കുടുംബത്തിന്റെ പ്രത്യേക നൃത്തവുമുണ്ടായിരുന്നു.

5

അതേസമയം, നേരത്തെ രാധികയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു പിങ്ക് ലെഹങ്കയില്‍ അതി സുന്ദരിയായിട്ടാണ് രാധിക പ്രത്യേക്ഷപ്പെട്ടത്. രാജസ്ഥാന്‍ സ്വദേശിയായ വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്നാണ് രാധിക ബിരുദം സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+