Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിപക്ഷമുണ്ടെങ്കില്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബിജെപി നേതാവ്, മനസ്സിലിരിപ്പ് പുറത്തായെന്ന് രാഹുല്‍

ബെംഗളൂരു:ഹിന്ദുയീസത്തെ സംരക്ഷിക്കാന്‍ ഭരണഘടന മാറ്റിയെഴുതണമെന്ന് ബിജെപിയുടെ കര്‍ണാടക എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാനായി ഭരണഘടന മാറ്റിയെഴുതണമെങ്കില്‍, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റിലേറെ തന്ന് വിജയിപ്പിക്കണമെന്നും അനന്ത് കുമാര്‍ ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ ബിജെപിയെ ഇതിനായി പിന്തുണയ്ക്കണമെന്നും ഹെഗ്‌ഡെ അഭ്യര്‍ത്ഥിച്ചു.

വോട്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് 400 സീറ്റിലേറെ നല്‍കി ബിജെപിയെ വിജയിപ്പിക്കാനായി സഹായിക്കണം. ബിജെപിക്ക് എന്തിനാണ് ഇത്രയും സീറ്റുകള്‍? കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഭരണഘടന മാറ്റിയതിലൂടെ ഹിന്ദൂയിസത്തിന് മുന്‍തൂക്കം ലഭിച്ചില്ല. അത് നമുക്ക് മാറ്റണം. മതത്തെ രക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും അനന്ത്കുമാര്‍ പറഞ്ഞു.

anant-kumar-hegde-rahul-gandhi

ലോക്‌സഭയില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം നമുക്കുണ്ട്. എന്നാല്‍ രാജ്യസഭയില്‍ ഭരണഘടനയെ ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷമില്ല. 400 സീറ്റില്‍ അധികം ബിജെപി നേടിയാല്‍ നമുക്ക് ആ ലക്ഷ്യം നേടാനാവുമെന്നും ഹെഗ്‌ഡെ പറഞ്ഞു. ലോക്‌സഭയിലും രാജ്യസഭയിലും മാത്രമല്ല, കര്‍ണാടകത്തിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് ആവശ്യമാണ്.

ഇതെല്ലാം ഭരണഘടന മാറ്റിയെഴുതുന്നതിന് നമുക്ക് തടസ്സം നില്‍ക്കുന്നതാണ്. അതെല്ലാം മാറ്റാന്‍ വിജയത്തിലൂടെ സഹായിക്കും. ഇതുവഴി ഹിന്ദൂയിസത്തെ മുന്നില്‍ നിര്‍ത്താന്‍ നമ്മുടെ രാഷ്ട്രത്തിന് സാധിക്കുമെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.

അതേസമയം അനന്ത്കുമാറിന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. ബിജെപി എന്തിനാണ് 400 സീറ്റ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലായില്ലേ? നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഉള്ളിരിപ്പാണ് പുറത്തുവന്നതെന്നും രാഹുല്‍ പറഞ്ഞു. 400 സീറ്റ് ഭരണഘടന മാറ്റുമെന്നതിന് ആവശ്യമാണെന്ന് അവര്‍ പരസ്യമായി തന്നെ പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാബാ സാഹേബ് അംബേദ്കറിന്റെ ഭരണഘടനയെ തകര്‍ക്കുകയാണ് മോദിയുടെയും ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യം. അവര്‍ നീതി, തുല്യത, പൗരാവകാശം, ജനാധിപത്യം, എന്നിവയെ വെറുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മാധ്യമങ്ങളെ അടിമകളാക്കുന്നു. സ്വതന്ത്ര സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് ശ്രമം. ഇതിനായി പ്രതിപക്ഷത്തെ പൂര്‍ണമായും തകര്‍ക്കാനാണ് ശ്രമമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബിജെപിയുടെ ഈ ഗൂഢാലോചനകള്‍ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഭരണഘടന ഉറപ്പുനല്‍ക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്കായി അവസാന ശ്വാസം വരെ പോരാടും. ഭരണഘടനയുടെ പോരാളികള്‍, ദളിതുകള്‍, ആദിവാസികള്‍, പിന്നോക്ക വിഭാഗം, ന്യൂനപക്ഷങ്ങളേ ഉണരൂ, നിങ്ങളുടെ ശബ്ദമുയര്‍ത്തൂ, ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+