Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലാന്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ, കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു, വിവാദം!!

വാഹനമിടിച്ച് കൊല്ലാന്‍ ശ്രമമെന്ന് അനന്ത്കുമാര്‍

കര്‍ണാടക: വിവാദ പ്രസ്താവനകളുമായി നിറഞ്ഞുനില്‍ക്കുന്ന കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ പേരില്‍ കര്‍ണാടകയില്‍ പുതിയ വിവാദം കത്തുന്നു. അനന്ത്കുമാറിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ വിവാദം കത്തുന്നത്. തന്നെ ട്രക്ക് കയറ്റി കൊല്ലാന്‍ നോക്കിയതാണെന്ന് മന്ത്രി പറയുന്നു. കൊലയാളികള്‍ തനിക്ക് പിന്നാലെ ഉണ്ടെന്നും നസീര്‍ എന്നയാളാണ് ട്രക്കിന്റെ ഡ്രൈവറെന്നും മന്ത്രി പറഞ്ഞു. ഡ്രൈവറുടെ ചിത്രവും മന്ത്രി പുറത്തുവിട്ടിട്ടുണ്ട്.

1

ഹാവേരി ജില്ലയില്‍ വച്ചാണ് തന്റെ കാറിന് നേരെ ട്രക്ക് ഓടിച്ച് കയറ്റാന്‍ നോക്കിയതെന്ന് അനന്ത്കുമാര്‍ പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തനിക്ക് അകമ്പടി വന്ന വാഹനത്തിലാണ് ഈ ട്രക്ക് ഇടിച്ച് കയറിയത്. തന്റെ വാഹനം നല്ല വേഗത്തില്‍ സഞ്ചരിച്ചതിനാല്‍ കൊല്ലാനുള്ള ശ്രമം നടന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം അനന്ത്കുമാറിന് എസ്‌കോര്‍ട്ട് പോയ വാഹനത്തിലെ പോലീസുകാരന് സാരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ നസീറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അനന്ത്കുമാറിന്റെ ആരോപണത്തില്‍ വിവാദം കത്തുകയാണ്. സംഭവം ഗൗരവത്തോടെ കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

2

എന്നാല്‍ സിദ്ധരാമയ്യ കൊലപാതക ശ്രമത്തെ തള്ളിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയില്‍ നിന്നാണ് അപകടമുണ്ടായിരിക്കുന്നത്. വെറുതെ മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടി കൊല്ലാന്‍ ശ്രമമുണ്ടായി എന്നൊക്കെ പറയുകയാണ്. വളരെ വിലകുറഞ്ഞ ആരോപണമാണിത്. ക്രിമിനലുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചിന്തിക്കാനാവൂ. ബിജെപി നേതാക്കള്‍ ഇത്തരം മാനസിക നിലയുള്ളവരാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം ഹെഡ്‌ഗെ ഡ്രൈവറുടെ ചിത്രം പുറത്തുവിട്ടതും വലിയ വിവാദമായിട്ടുണ്ട്. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് മന്ത്രിയുടേതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട് എന്നാല്‍ വണ്ടിയില്‍ ഇടിച്ച ട്രക്ക് തെറ്റായ ദിശയിലാണ് വന്നതെന്നും തന്റെ വാഹനം വരുന്നത് നോക്കിയിരിക്കുകയായിരുന്നെന്നും ഹെഡ്‌ഗെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+