കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിനെതിരെ ചന്ദ്രബാബു നായിഡു, ദക്ഷിണേന്ത്യയുടെ പണമെടുത്ത് ഉത്തരേന്ത്യക്ക് വികസനം

ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ലെന്നും നായിഡു ആരോപിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: എന്‍ഡിഎ വിട്ടതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വികസിപ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ പണമെന്നോ സംസ്ഥാനത്തിന്റെ പണമെന്നോ എന്ന സംഗതിയില്ല. അത് ജനങ്ങളുടെ പണമാണെന്ന് നായിഡു പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തിനിടെയാണ് ചന്ദ്രബാബു നായിഡു മോദിക്കെതിരെ ആഞ്ഞടിച്ചത്.

ചന്ദ്രബാബു നായിഡു എന്‍ഡിഎയ്ക്ക് വന്‍ നഷ്ടമാകും; ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്ചന്ദ്രബാബു നായിഡു എന്‍ഡിഎയ്ക്ക് വന്‍ നഷ്ടമാകും; ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്

1

നേരത്തെ ജനസേനാ പാര്‍ട്ടി പ്രവര്‍ത്തകനും സിനിമാ നടനുമായ പവന്‍ കല്യാണും ഈ ആരോപണം ഉന്നയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പരമാവധി വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഇവിടത്തെ സംസ്ഥാനങ്ങളില്‍ ചെലവിടാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ല. പകരം ഉത്തരേന്ത്യ വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആന്ധ്രപ്രദേശ് പുന:സംഘടനാ നിയമം ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ലെന്നും നായിഡു ആരോപിച്ചു. നേരത്തെ ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചെന്നും പ്രത്യേക പരിഗണനയെന്ന ആവശ്യവും നിരസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത്.

1

കേന്ദ്രത്തിന് ആന്ധ്രയോട് ചിറ്റമ്മ നയമാണെന്ന് നായിഡു പറഞ്ഞിരുന്നു. വാണിജ്യ നികുതിയും ചരക്ക് സേവന നികുതിയും അടക്കം നിരവധി തുക കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രം എന്താണ് ആന്ധ്രയ്ക്ക് നല്‍കിയതെന്ന് നായിഡു ചോദിച്ചിരുന്നു.
അശാസ്ത്രീയമായ സംസ്ഥാന വിഭജനം കൊണ്ട് ഏറ്റവും നഷ്ടമുണ്ടായത് ആന്ധ്രപ്രദേശിനാണെന്ന് ടിഡിപി പറയുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും നായിഡു വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പ്രത്യേക പരിശീലനം, വീടിന് മുന്നില്‍ ആസൂത്രണം, ഹിന്ദുസേനയ്ക്ക് ഗൂഢലക്ഷ്യം?

ചെങ്കൊടി വിപ്ലവം ഇനി യുപിയിലേക്ക്; യോഗിയെ വിറപ്പിക്കാന്‍ ചലോ ലഖ്‌നൗ, കിസാന്‍ സഭ വിജയം നേടുമോ?ചെങ്കൊടി വിപ്ലവം ഇനി യുപിയിലേക്ക്; യോഗിയെ വിറപ്പിക്കാന്‍ ചലോ ലഖ്‌നൗ, കിസാന്‍ സഭ വിജയം നേടുമോ?

English summary
andhra pradesh cm accuses centre of using tax revenue from the south and fund to north
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X