കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കൊണ്ട് സഹികെട്ടു അവിശ്വാസ പ്രമേയം കൊണ്ടുവരും, ഭീഷണിയുമായി ചന്ദ്രബാബു നായിഡു

ദക്ഷിണേന്ത്യയെ പലപ്പോഴും മോദി സര്‍ക്കാര്‍ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ട്

Google Oneindia Malayalam News

അമരാവതി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഭീഷണിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ലെന്നന് നായിഡു പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഈ പറഞ്ഞതൊക്കെ ഏറ്റവും അവസാനം മാത്രമേ ചെയ്യൂ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് എന്തിനാണ് ഇത്ര അവഗണനയെന്നും നായിഡു ചോദിച്ചു.

ബജറ്റിലെ അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം..ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങിബജറ്റിലെ അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം..ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി

1

ദക്ഷിണേന്ത്യയെ പലപ്പോഴും മോദി സര്‍ക്കാര്‍ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതിന് തക്ക മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ അവരെയും സ്വീകരിക്കും. എന്നാല്‍ അവിശ്വാസ പ്രമേയം ഉടന്‍ കൊണ്ടുവരില്ലെന്ന് നായിഡു വ്യക്തമാക്കി. ബിജെപിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ സമയം അനുവദിക്കാം. പക്ഷേ അത് അധികം നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജനസേനയുടെ സമ്മര്‍ദം ഫലിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ചന്ദ്രബാബു നായിഡു സര്‍വകക്ഷി യോഗം വിളിക്കാന്‍ സാധ്യതയുണ്ട്. മോദി സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ ആന്ധ്രയ്ക്ക് കാര്യമായൊന്നും ലഭിക്കാത്തതാണ് ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹവുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി! ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം...

പാകിസ്താന്‍ പട്ടാളം സൗദിയിലേക്ക്; ദൗത്യം രഹസ്യമാക്കി ഇരുരാജ്യങ്ങളും!! ഒഴിഞ്ഞുമാറി മന്ത്രിമാര്‍പാകിസ്താന്‍ പട്ടാളം സൗദിയിലേക്ക്; ദൗത്യം രഹസ്യമാക്കി ഇരുരാജ്യങ്ങളും!! ഒഴിഞ്ഞുമാറി മന്ത്രിമാര്‍

English summary
andhra pradesh cm chandrababu naidu criticise centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X