മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് കഴിഞ്ഞ മാസം
ഹൈദരാബാദ്: അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബി ജെ പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവെച്ചിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള അന്നത്തെ യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കിരണ്‍ കുമാര്‍ 2014 ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. പിന്നീട് 'ജയ് സമൈക്യന്ദ്ര' എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു.
2014 ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതോടെ 2018 ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഏറെ നാളായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒന്നും കിരണ്‍കുമാര്‍ റെഡ്ഡി സജീവമായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജിവെക്കുന്നത്.













Click it and Unblock the Notifications