കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കും: ചന്ദ്രബാബു നായിഡു വിരട്ടുന്നത് എന്‍ഡിഎയെ!!

Google Oneindia Malayalam News

അമരാവതി: എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുമെന്ന സൂചന നല്‍കി ആന്ധപ്രദേശ് മുഖ്യമന്ത്രി. തെലുഗുദേശം പാര്‍ട്ടി ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. നരേന്ദ്രമോദിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടി പുറത്തുപോകുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ അപമാനിക്കുകയാണെന്നും 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ചുള്ള വാഗ്ധാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാണിച്ചു. എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്നതായി ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞതോടെ തെലുഗുദേശം പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. വൈഎസ് ചൗധരി, അശോക് ഗജപതി രാജു എന്നീ ക്യാബിനറ്റ് മന്ത്രിമാരാണ് ശനിയാഴ്ച രാജിവെച്ചത്. കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ആന്ധ്രപ്രദേശിന് കേന്ദ്ര ഫണ്ടിന് കീഴില്‍ പ്രത്യേക പദവി നല്‍കുന്നതിനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആന്ധ്രയിലെ വൈഎസ് ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

 ആന്ധ്രയ്ക്ക് പ്രത്യേക പദവി

ആന്ധ്രയ്ക്ക് പ്രത്യേക പദവി

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രിസന്റെ വാഗ്ധാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ദില്ലിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധവുമായെത്തിയ ഒരു സംഘം പാര്‍ട്ടി പ്രവര്‍കരോടാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു ജന്തര്‍മന്തറിലെ പ്രതിഷേധം. ആന്ധ്രയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുള്ള നിര്‍ദേശവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ രാഹുല്‍ വച്ചിട്ടുണ്ട്.

ആന്ധ്രയെ തഴഞ്ഞു

ആന്ധ്രയെ തഴഞ്ഞു

കേന്ദ്ര ധനകാര്യ ബജറ്റില്‍ വന്‍പ്രതീക്ഷയര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു ജെയ്റ്റ്ലിയുടെ ബജറ്റ്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്ന് ആന്ധ്രയെ അകറ്റിനിര്‍ത്തിയെന്ന പരാതി ടിഡിപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡിപി പുറത്തുപോകുമെന്ന സൂചനകള്‍ ഉണ്ടാകുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്നുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ആന്ധ്രയില്‍ നിന്നുള്ള അഞ്ച് എംപിമാരും രാജിവെയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ ആറിന് രാജിവെച്ച് പുറത്തുപോകുമെന്ന ഭീഷണിയാണ് ജഗന്‍ മുഴക്കിയിട്ടുള്ളത്.

പ്രഖ്യാപിച്ചത് ലഭിച്ചില്ല

പ്രഖ്യാപിച്ചത് ലഭിച്ചില്ല


2016ലാണ് കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പാക്കേജില്‍ ഫണ്ടുകളൊന്നും അനുവദിച്ചില്ലെന്നാണ് ടിഡിപിയുടെ അവകാശവാദം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണെന്നും പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആന്ധ്രയ്ക്ക് 12,500 കോടി രൂപ മുന്‍കൂട്ടി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്ത് പുതിയ തലസ്ഥാനം നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

നിങ്ങളുടെ ഹൃദയത്തില്‍ എന്താണെന്നും ജനങ്ങളുടെ ഹൃദയത്തില്‍ എന്താണെന്നും എനിക്കറിയാം. സംസ്ഥാനത്തിന്റ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നം നായിഡു പറയുന്നു. ശരിരായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നും നായിഡു കൂട്ടിച്ചേര്‍ക്കുന്നു. തെലുഗു ദേശം പാര്‍ട്ടി എംഎല്‍മാരോട് ടെലി കോണ്‍ഫറന്‍സിലാണ് നായിഡ‍ു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


<strong>നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും, നടപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടത്...</strong>നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും, നടപ്പിനെക്കുറിച്ച് നിങ്ങളറിയേണ്ടത്...

<strong>നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി, ഇളവ് നൽകി യുഐഡിഎഐയും!!</strong>നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ല: സിബിഐയ്ക്ക് കർശന നിർദേശവുമായി സുപ്രീം കോടതി, ഇളവ് നൽകി യുഐഡിഎഐയും!!

English summary
Andhra Pradesh chief minister N Chandrababu Naidu on Wednesday indicated that the Telugu Desam would take a "right decision at the right time", amid speculation that the party may pull out of the Narendra Modi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X