ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ഈയാഴ്‌ച ഇത് രണ്ടാം തവണ, വ്യാജമെന്ന് പോലീസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പത്തിലധികം സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് സംഭവം. കുറഞ്ഞത് 16 സ്‌കൂളുകളെ എങ്കിലും ബോംബ് ഭീഷണി ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്‌സും അടക്കമുള്ള ഏജൻസികൾ സ്‌കൂളുകളിൽ പരിശോധന നടത്തിയിരുന്നു.
ഈയാഴ്‌ച ഇത് രണ്ടാം തവണയാണ് സമാനമായ രീതിയിൽ ബോംബ് ഭീഷണി ഉയരുന്നത്. ഇതോടെ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയിലും ക്രമസമാധാന നിലയെ കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. വിശദ പരിശോധനകൾക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.

ഈസ്‌റ്റ് ഓഫ് കൈലാഷിലെ ഡൽഹി പബ്ലിക് സ്‌കൂൾ, മയൂർ വിഹാറിലെ സൽവാൻ പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ എന്നിവ ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അയച്ചയാളുടെ ആവശ്യങ്ങൾ അറിയാൻ സ്‌കൂളുകളോട് മറുപടി അയക്കാൻ ഇമെയിലിൽ പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം.
പുലർച്ചെ 4.30ന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീമുകൾ, ഡോഗ് സ്ക്വാഡുകൾ എന്നിവർ സ്‌കൂളിലെത്തി അന്വേഷണം ആരംഭിക്കുകയും പരിശോധന നടത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടികളെ ക്ലാസുകളിലേക്ക് അയക്കരുതെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളോട് അറിയിച്ചു.
അതേസമയം, തുടർച്ചയായ ബോംബ് ഭീഷണികളിൽ പരിഭ്രാന്തരായിരിക്കുകയാണ് ഡൽഹി നിവാസികളും സ്‌കൂൾ അധികൃതരും. മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നു. വളരെ ഗുരുതരവും ആശങ്കാജനകവുമാണ് നിലവിലെ ബോംബ് ഭീഷണികൾ എന്ന് പറഞ്ഞ കെജ്രിവാൾ വിദ്യാർത്ഥികളെ ഇത് മോശമായി ബാധിക്കുമെന്നുംചൂണ്ടിക്കാട്ടി.
വ്യാജ ബോംബ് ഭീഷണികൾ ഡൽഹിയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. ഈയാഴ്‌ച ആദ്യം ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂൾ എന്നിവയുൾപ്പെടെ ഡൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക് ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനസംഭവം അരങ്ങേറുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications