Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രോയ്ക്ക് വീണ്ടും അഭിമാന നിമിഷം; GSLV-F17 കരുത്തിൽ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ന്യൂഡൽഹി: വീണ്ടും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടവുമായി ഇസ്രോയുടെ EOS-05 ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 2.55നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ EOS-05 ഉപഗ്രഹത്തെ ലക്ഷ്യമിട്ടിരുന്ന സബ്-ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു.

'GSLV-F17 വാഹനം നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-05, ജിയോ-ഇമേജിംഗ് സാറ്റലൈറ്റ്, ആവശ്യമായതും കൃത്യമായി നിർണയിച്ചതുമായ ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു' ഇസ്രോ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു. GSLV-F15 റോക്കറ്റ് ദൗത്യത്തിന്റെ മിഷൻ ഡയറക്‌ടറായ തോമസ് കുര്യൻ പറഞ്ഞു, ജിടിഒ അഥവാ സബ്-ജിടിഒ ഭ്രമണപഥത്തിലേക്ക് GSLV ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.

isro

'നമുക്കെല്ലാവർക്കും വലിയ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണിത്. GSLVയുടെ വിജയം 19-ാമത്തെ ദൗത്യവും പൂർത്തിയാക്കി. സമീപ തത്സമയ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള സവിശേഷമായി രൂപകൽപ്പന ചെയ്‌ത EOS-05 ആണ് ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജിടിഒ അല്ലെങ്കിൽ സബ്-ജിടിഒ ഭ്രമണപഥത്തിലേക്ക് GSLV വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. ഒരു വിക്ഷേപണം ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കൂ. എന്നാൽ ആ ഏതാനും മിനിറ്റുകൾക്ക് പിന്നിൽ മാസങ്ങളുടെയും വർഷങ്ങളുടെയും കഠിനമായ പരിശ്രമമുണ്ട്' അദ്ദേഹം പറഞ്ഞു.

ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളെയും തുടർച്ചയായി നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് EOS-05 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. GSLV-F17 വിക്ഷേപണ വാഹനത്തിന് 51.7 മീറ്റർ ഉയരവും 420.5 ടൺ വിക്ഷേപണ സമയത്തെ ഭാരവുമുണ്ട്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രവർത്തനക്ഷമമായ വിക്ഷേപണ വാഹനങ്ങളിൽ ഒന്നായി GSLV-F17 മാറുകയാണ്.

അതേസമയം, ഇസ്രോയുടെ GSLV-F17 ദൗത്യം വിജയിച്ചതിനെ ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ ശേഷി പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്നും ഇതിലൂടെ ആഗോള ബഹിരാകാശ ശക്തിയെന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

"EOS-05 അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ഇമേജിംഗ് ഉപഗ്രഹമാണിത്. ദൃശ്യ, ഇൻഫ്രാറെഡ്, മൾട്ടിസ്പെക്ട്രൽ, ഹൈപ്പർസ്പെക്ട്രൽ ബാൻഡുകളിലായി നൂതന ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കും' മന്ത്രി ജിതേന്ദ്ര സിംഗ് എക്‌സിൽ കുറിച്ചു.

അതേസമയം, ഈ കലണ്ടർ വർഷത്തിൽ ആദ്യത്തെ മനുഷ്യരഹിത ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായും ചിട്ടയായും പുരോഗമിക്കുകയാണെന്ന് ഇസ്രോ ചെയർമാൻ അറിയിച്ചു. EOS-05 വിക്ഷേപണത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായകമായ പ്രഖ്യാപനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+