Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ വീണ്ടും ഒരു തുരങ്കപാത കൂടി; ഗൊരഗുണ്ടെപാള്യ ജംഗ്ഷനിൽ, 4.5 കി.മീ ദൈർഘ്യം 6 വരിയിൽ!

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹെബ്ബാളിൽ 2.2 കിലോമീറ്റർ തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ, ഗൊരഗുണ്ടെപാള്യ ജംഗ്ഷനിലും പുതിയ ഭൂഗർഭ തുരങ്കപാത നിർമ്മിക്കാൻ പദ്ധതിയുമായി ബെംഗളൂരു വികസന അതോറിറ്റി. ഡോ. രാജ്‌കുമാർ സ്‌മാരകത്തിൽ നിന്ന് ബിഇഎൽ സർക്കിള്‍ വരെ ഔട്ടർ റിങ് റോഡിന് കീഴിലൂടെ 4.5 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കപാതയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

തിരക്കേറിയ തുമകൂരു റോഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി ഉടൻ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുമെന്ന് ബിഡിഎ കമ്മീഷണർ മേജർ പി മണിവണ്ണൻ അറിയിച്ചു. റിപ്പോർട്ട് പൂർത്തിയായതിന് ശേഷം സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

bengaluru

പദ്ധതിയുടെ സാങ്കേതിക സാധ്യത, യാത്രാസമയം എത്രത്തോളം കുറയുമെന്നത്, അതേ പാതയിലൂടെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മെട്രോ-കം-ഫ്ലൈഓവർ പദ്ധതിയുമായുള്ള ഏകോപനം എന്നിവ ഡിപിആറിൽ വിശദമായി പരിശോധിക്കും. തുമകൂരു റോഡിൽ നിന്ന് ബിഇഎൽ സർക്കിളിലേക്കും ഡോ. രാജ്‌കുമാർ സ്‌മാരകത്തിലേക്കും പോകുന്ന വാഹനങ്ങൾക്കായി പ്രത്യേക ഭൂഗർഭ ലൂപ്പും പദ്ധതിയുടെ ഭാഗമാകും.

തുരങ്കപാത ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കട്ട് ആൻഡ് കവർ, ബോക്‌സ് പുഷ്, അല്ലെങ്കിൽ ടണൽ ബോറിങ് മെഷീൻ എന്നിവയിൽ ഏത് രീതി സ്വീകരിക്കണമെന്നത് ഡിപിആർ തയ്യാറാക്കിയ ശേഷമാകും തീരുമാനിക്കുക. പാതയോരത്ത് ലഭ്യമായ ഒഴിഞ്ഞ സ്ഥലങ്ങൾ നിർമാണം വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് ബിഡിഎയുടെ വിലയിരുത്തൽ.

അതേസമയം, ഇതേ പാതയിലൂടെ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജെപി നഗർ നാലാം ഘട്ടത്തിൽ നിന്ന് ഹെബ്ബാളിലെ കെംപാപുരം വരെ ഏകദേശം 37 കിലോമീറ്റർ നീളത്തിൽ ഡബിൾ ഡെക്കർ മെട്രോ-കും-ഫ്ലൈഓവർ നിർമ്മിക്കാനും പദ്ധതിയുണ്ട്. 9692.33 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഗൊരഗുണ്ടെപാള്യയിൽ പുതിയ മെട്രോ സ്‌റ്റേഷൻ നിർമ്മിച്ച് നിലവിലെ ഗ്രീൻ ലൈൻ സ്‌റ്റേഷനുമായി ഫുട് ഓവർ ബ്രിഡ്‌ജ്‌ വഴി ബന്ധിപ്പിക്കാനും ബിഎംആർസി പദ്ധതിയിടുന്നു.

തുരങ്കപാതയുടെ ഡിപിആർ തയ്യാറാക്കുമ്പോൾ ഡബിൾ ഡെക്കർ മെട്രോ പദ്ധതിയുടെ അലൈൻമെന്റും പരിഗണിക്കുമെന്ന് ബിഡിഎ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ഈ പദ്ധതി ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷനാണ് മുന്നോട്ടുവച്ചിരുന്നത്. പിന്നീട് പദ്ധതി ബിഡിഎയ്ക്ക് കൈമാറുകയായിരുന്നു. ഇതിനിടെ 1139.67 കോടി ചെലവിൽ ഹെബ്ബാളിൽ 2.2 കിലോമീറ്റർ തുരങ്കപാതയുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഈ രണ്ട് തുരങ്കപാത പദ്ധതികളുടെയും പുരോഗതി മുഖ്യമന്ത്രി ഡികെ ശിവകുമാർ നേരിട്ട് വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഗൊരഗുണ്ടെപാള്യയിലെ പുതിയ തുരങ്കപാത നിർദ്ദേശം വരുന്നതിനിടെ, ഇതേ പാതയിലുള്ള ഡബിൾ ഡെക്കർ മെട്രോ പദ്ധതി പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+