Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി; പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്‌റ്റിൽ, ജ്യോതി മൽഹോത്രയുമായി ബന്ധം

ന്യൂഡൽഹി: പാകിസ്ഥാൻ പിന്തുണയുള്ള ചാരവൃത്തി ശൃംഖലയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മറ്റൊരു യൂട്യൂബറെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പഞ്ചാബ് പോലീസ്. 'ജാൻ മഹൽ' എന്ന പേരിലുള്ള ചാനലിന്റെ ഉടമയായ ജസ്ബീർ സിംഗിനെയാണ് ഏറ്റവും ഒടുവിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. പതിനൊന്ന് ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണ് ജസ്ബീർ സിംഗിന്റേത് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ ഗ്രാമത്തിൽ താമസിക്കുന്ന ജസ്ബീർ സിംഗിനെ, മൊഹാലിയിലെ സ്‌റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ (എസ്‌എസ്‌ഒസി) ആണ് കസ്‌റ്റഡിയിലെടുത്തത്. ഹരിയാന ആസ്ഥാനമായി പ്രവർത്തിച്ച ജ്യോതി മൽഹോത്രയ്ക്ക് ശേഷം അടുത്തിടെ അറസ്‌റ്റിലായ രണ്ടാമത്തെ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ് ജസ്ബീർ സിംഗ്.

jasbirsinghspy

ജ്യോതി മൽഹോത്രയുമായി ജസ്ബീർ സിംഗ് ബന്ധപ്പെട്ടിരുന്നു എന്നാണ് ലഭ്യമായ വിവരം. പഞ്ചാബ് പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അറസ്‌റ്റിലായ യൂട്യൂബർ ജസ്ബീർ സിംഗ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഷാക്കിർ എന്ന ജട്ട് രൺധാവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

നേരത്തെ ചാരവൃത്തി ആരോപിച്ച് പുറത്താക്കപ്പെട്ട പാകിസ്ഥാൻ പൗരനും ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനുമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായും ജസ്ബീർ സിംഗ് ബന്ധം നിലനിർത്തിയിരുന്നു എന്നാണ് വിവരം. ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഏജൻസികൾ.

ഡാനിഷിന്റെ ക്ഷണപ്രകാരം ഡൽഹിയിലെ പാകിസ്ഥാൻ എംബസിയിൽ നടന്ന പാക് ദേശീയ ദിനാഘോഷത്തിൽ ജസ്ബീർ സിംഗ് പങ്കെടുത്തുവെന്നും അവിടെ വെച്ച് പാകിസ്ഥാൻ സൈനികരുമായും വ്‌ളോഗർമാരുമായും അദ്ദേഹം സംവദിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2020, 2021, 2024 വർഷങ്ങളിൽ അദ്ദേഹം മൂന്ന് തവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്‌തിട്ടുണ്ടെന്നും പഞ്ചാബ് പോലീസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജസ്ബീറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി നമ്പറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവ ഇപ്പോൾ അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജ്യോതി മൽഹോത്രയുടെ അറസ്‌റ്റിന് പിന്നാലെ ഐഎസ്‌ഐബന്ധമുള്ളവരുമായുള്ള ആശയവിനിമയത്തിന്റെ എല്ലാ തെളിവുകളും ഇല്ലാതാക്കാൻ ജസ്ബീർ ശ്രമിച്ചതായാണ് സൂചന.

പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് പഞ്ചാബ് പോലീസ് ഇതുവരെ ഏഴ് പേരെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. അമൃത്സറിലെ അജ്നാലയിൽ നിന്നുള്ള ഫലക്ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയും മലേർകോട്ല നിവാസികളായ 31 കാരിയായ ഗുസാല, യമീൻ മുഹമ്മദ് എന്നിവരെയും കഴിഞ്ഞ മാസം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

വിഷയത്തിൽ മൊഹാലിയിലെ എസ്‌എസ്‌ഒസിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ചാരവൃത്തി ശൃംഖലയുടെ വ്യാപ്‍തി കണ്ടെത്താനും കൂടുതൽ അംഗങ്ങളെ തിരിച്ചറിയുന്നതിനുമായി വിഷയത്തിൽ പൂർണമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പഞ്ചാബ് പോലീസ് ഡിജിപി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+