കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കത്തിന് പിന്നാലെ ഉറുമ്പുകളുടെ അക്രമം: നാടുവിടേണ്ട അവസ്ഥയില്‍ ഒഡീഷയിലെ ഗ്രാമവാസികള്‍

Google Oneindia Malayalam News

പുരി: ഉറുമ്പുകള്‍ കാരണം നാടുവിടേണ്ടി വരുന്ന തമിഴ്നാട്ടിലെ ഒരു ഗ്രാമത്തെക്കുറിച്ച് അടുത്തിടെ വാർത്ത പുറത്ത് വന്നിരുന്നു. ദിണ്ടിക്കൽ ജില്ലയിലെ ആറ് മലയോര ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം കാരണം നാട്ടുകാർ വീട് വിട്ട് പോവേണ്ട അവസ്ഥയിലേക്ക് എത്തിയത്. ഉറുമ്പിന്‍റെ സ്രവം വീണ് ചർമത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുവെന്ന് ഗ്രാമീണർ പറയുന്നു.

ഇപ്പോഴിതാ തമിഴ്നാട്ടില്‍ മാത്രമല്ല, ഓഡീഷയിലെ ഒരു ഗ്രാമവും ഉറുമ്പ് ആക്രമത്തില്‍ ബുദ്ധിമുട്ടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വുരന്നത്. ദിണ്ടിക്കലിനെ അപേക്ഷിച്ച് വിഷ ഉറുമ്പുകളാണ് പുരി ജില്ലയിലെ ചന്ദ്രാദേയിപുർ പഞ്ചായത്തിൽ അക്രണം നടത്തുന്നതെന്നാണ് ശ്രദ്ധേയം.

സീസണ്‍ 3 ലൈവ് ആയിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ, സൂപ്പർ സ്റ്റാറുകളും മാറും; റിതു മന്ത്രസീസണ്‍ 3 ലൈവ് ആയിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ, സൂപ്പർ സ്റ്റാറുകളും മാറും; റിതു മന്ത്ര

പ്രളയജലം ഇറങ്ങിയതിന് ശേഷമാണ് ചുവന്ന വിഷ ഉറുമ്പുകളുടെ

പ്രളയജലം ഇറങ്ങിയതിന് ശേഷമാണ് ചുവന്ന വിഷ ഉറുമ്പുകളുടെ അക്രണം ശക്തമായത്. ഗ്രാമത്തിലെങ്ങും നിറഞ്ഞ ലക്ഷക്കണക്കിന് ഉറുമ്പുകള്‍ കാരണം സാധാര ജീവിതം തീർത്തും ദുസ്സഹമായി മാറിയിരിക്കുകയാണ്. വീടുകൾ, റോഡുകൾ, വയലുകൾ, മരങ്ങൾ എന്നിവയുൾപ്പെടെ ഗ്രാമത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉറുമ്പുകളുടെ കൂട്ടമാണ്. ഉറുമ്പുകളുടെ കടിയേറ്റവർക്ക് ചർമ്മത്തില്‍ വീക്കവും മറ്റ് അസ്വസ്ഥകളും ഉണ്ടായിട്ടുണ്ട്.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

വളർത്തുമൃഗങ്ങളും വീട്ടിലെ പല്ലികളും വരെ ഉറുമ്പുകളുടെ ഇരയായി.

വളർത്തുമൃഗങ്ങളും വീട്ടിലെ പല്ലികളും വരെ ഉറുമ്പുകളുടെ ഇരയായി. ഇരിക്കാനും നിക്കാനും ഉറങ്ങാനും ഗ്രാമവാസികൾക്ക് കീടനാശിനി പൊടികൾ കൊണ്ട് വട്ടം വരയ്ക്കേണ്ട അവസ്ഥയാണ്. ഉറുമ്പ് ശല്യം കാരണം ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് പോയതായും ഗ്രാമവാസികള്‍ പറയുന്നു. നേരത്തെയും ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് താൻ കണ്ടിട്ടില്ലെന്നാണ് ഗ്രാമവാസിയായ ലോക്നാഥ് ദാഷ് വ്യക്തമാക്കുന്നത്.

ഉറുമ്പുകൾ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഞങ്ങൾക്ക്

"ഉറുമ്പുകൾ ഞങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഇരിക്കാനോ കഴിയുന്നില്ല. ഉറുമ്പുകളെ പേടിച്ച് കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല," കുടുംബത്തോടൊപ്പം ഇപ്പോൾ അടുത്ത ഗ്രാമത്തിലെ ബന്ധുവീട്ടിൽ കഴിയുന്ന രേണുബാല ദാഷ് പറഞ്ഞു. ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയും (OUAT) ജില്ലാ ഭരണകൂടവും ഗ്രാമീണർക്ക് ആശ്വാസം പകരുന്ന പ്രതിരോധ പ്രവർത്തനങ്ങളുമായി ഗ്രാമത്തിലെത്തിയിട്ടുണ്ട്.

നദീതീരത്തും കുറ്റിക്കാടുകളിലും വസിക്കുന്ന ഉറുമ്പുകൾ അവരുടെ

"നദീതീരത്തും കുറ്റിക്കാടുകളിലും വസിക്കുന്ന ഉറുമ്പുകൾ അവരുടെ ആവാസവ്യവസ്ഥകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനാൽ ഗ്രാമത്തിലേക്ക് നീങ്ങി. 100 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ ഇത് ഒരു പുതിയ പ്രതിഭാസമാണ്'' ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിലെ ഉദ്യോഗസ്ഥനായ മൊഹന്തി പറഞ്ഞു. ഉറുമ്പുകൾ വരുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ, സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ, അതിന്റെ രണ്ട് മീറ്റർ ചുറ്റളവിൽ കീടനാശിനി തളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശല്യം അവസാനിപ്പിക്കുന്നതിന്, റാണി ഉറുമ്പുകളെ

ശല്യം അവസാനിപ്പിക്കുന്നതിന്, റാണി ഉറുമ്പുകളെ കണ്ടെത്തി കൊല്ലുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഉറുമ്പുകളുടെ സ്വഭാവം അറിയുന്നതിനായി അവയുടെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും മൊഹന്തി പറഞ്ഞു. ഇത്തരം ഉറുമ്പുകൾ പ്രദേശത്ത് പുതിയതല്ലെന്നും എന്നാൽ സാധാരണ ജീവിതത്തെ ബാധിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ലോക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) രശ്മിത നാഥ് പറഞ്ഞു.

രണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നുരണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നു

English summary
Ant attack after floods: Odisha villagers face displacement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X