ആദ്യ ദളിത് കര്‍ദിനാളായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല
വത്തിക്കാന്‍: ആദ്യ ദളിത് കര്‍ദിനാള്‍ ആയി ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല. കര്‍ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്യുന്ന 21 ബിഷപ്പുമാരില്‍ ഉള്‍പ്പെട്ട രണ്ട് ഇന്ത്യാക്കാരില്‍ ഒരാളാണ് ആന്റണി പൂല. ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പാണ് ആന്റണി പൂലെ.
ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ തെലുങ്ക് വ്യക്തിയും ദളിത് വിഭാഗത്തില്‍പ്പെട്ട ആളുമാണ് ആന്റണി പൂല.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു തെലുങ്ക് ആര്‍ച്ച് ബിഷപ്പിന് കര്‍ദിനാള്‍ പദവി ലഭിക്കുന്നത്. ഈ പദവി യഥാര്‍ത്ഥത്തില്‍ ദൈവകൃപ മൂലമാണ്,' തെലുങ്ക് കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജോസഫ് അര്ലഗദ്ദ പറഞ്ഞു.

അദ്ദേഹത്തെ ഈ പ്രവൃത്തിക്ക് തിരഞ്ഞെടുത്തത് മഹത്തായ കാര്യവും മഹത്തായ ബഹുമതിയുമാണ്. ഇത് ദൈവകൃപയും സഭയോടുള്ള അദ്ദേഹത്തിന്റെ സ്വന്തം അര്‍പ്പണബോധവും പ്രതിബദ്ധതയുമാണ്. സഭയെയും സേവനത്തെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ചിന്തകളുണ്ട്. അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. അദ്ദേഹം സഭയുടെ പ്രതിബദ്ധതയുള്ള സേവകനാണ്, ''ജോസഫ് പറഞ്ഞു, ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള എല്ലാവരും ഇത് ആഘോഷിക്കുകയാണെന്നും വലിയ കാര്യമാണ് ഇതെന്നും ജോസഫ് പറഞ്ഞു.
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്
ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ ആന്റണി പൂല 1992 ഫെബ്രുവരി 20 നാണ് വൈദികനാവുന്നത്. 2021 ലാണ് ഇദ്ദേഹം ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. ആന്റണി പൂലെയ്ക്ക് പുറമെ ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നേരി ആന്റോണിയോ സെബാസ്റ്റോ ഡി റൊസാരിയോ ഫെറാവോയെയാണ് ഇന്ത്യയില്‍ നിന്നും കര്‍ദിനാള്‍ പദവിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
21 സഭാവിശ്വാസികളെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 29 ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. വത്തിക്കാനില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. സഭാവിശ്വാസികളെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങായ കോണ്‍സ്റ്ററി ഓഗസ്റ്റ് 27-ന് നടത്തുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
പുതുതായി കര്‍ദിനാള്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ എട്ട് പേര് യൂറോപ്പില്‍ നിന്നും ആറ് പേര് എഷ്യയില്‍ നിന്നുമാണ്. രണ്ട് പേര് ആഫ്രിക്കയില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഒരാളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാല് പേര് ലാറ്റിനമേരിക്കയില്‍ നിന്നും ഉള്ളവരാണ്.പുതുതായി 21 കര്‍ദിനാള്‍ വരുന്നതോടെ കര്‍ദിനാള്‍മാരുടെ എണ്ണം 229 ആകും.
നിലവില്‍ 208 കര്‍ദിനാള്‍മാരാണുള്ളത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications