കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിഷ്‌കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു

ബഹിഷ്‌കരണ സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അന്തരീക്ഷം തന്നെ കലുഷിതമാക്കിയിരിക്കുകയാണെന്നും അനുരാഗ് താക്കൂർ പറയുന്നു

Google Oneindia Malayalam News
anurag thakur

ദില്ലി: രാജ്യത്ത് വളര്‍ന്ന് വരുന്ന ബഹിഷ്‌കരണാഹ്വാനങ്ങളെ തള്ളി ഐടി വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍. സിനിമകളെ ടാര്‍ഗറ്റ് ചെയ്യുന്ന ബഹിഷ്‌കരണ സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അന്തരീക്ഷം തന്നെ കലുഷിതമാക്കിയിരിക്കുകയാണ് അത്തരം സംസ്‌കാരം.

ഇന്ത്യ ആഗോള തലത്തില്‍ ഒരു മൃദു സ്വാധീന ശക്തിയായി മാറി കൊണ്ടിരിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. അത് പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. സര്‍ഗാത്മകതയുടെ മേല്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്നും താക്കൂര്‍ പറഞ്ഞു.

ഏത് ബാധിക്കപ്പെട്ടയാള്‍ക്കും ചിത്രത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അധികാരികളെ സമീപിക്കാം. അല്ലാതെ വിദ്വേഷം പരത്തുകയല്ല വേണ്ടതെന്ന് മന്ത്രി പറഞ്ഞു. പരാതികളുണ്ടെങ്കില്‍ ആ വിഷയം സിനിമാ നിര്‍മാതാക്കളെ സര്‍ക്കാര്‍ അറിയിക്കണം. ആവശ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

anurag thakur

ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ഓഫര്‍ ചെയ്യാനുണ്ട്. ഒരുപാട് നമുക്ക് സ്‌ക്രീനില്‍ കാണിക്കാനുണ്ട്. നമ്മുടെ വലിയ പ്രധാനപ്പെട്ട സാംസ്‌കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ കാണിക്കാനുണ്ട്. ഇന്ത്യയില്ലാതെ ലോക സിനിമ അപൂര്‍ണമാണ്. ലോകത്തെ ഏറ്റവും വലിയ സിനിമാ നിര്‍മാണ രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

നമ്മുടെ രാജ്യം അതിന്റെ കരുത്തും സ്വാധീനവും ആഗോള തലത്തില്‍ തന്നെ കാണിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ചിത്രങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും തരംഗങ്ങള്‍ തീര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളുണ്ടായാല്‍ അത് മോശമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത വേളയിലാണ് മന്ത്രി ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പാകിസ്താന്‍ പങ്കെടുക്കുന്നില്ല. ചിലര്‍ കാര്യമെന്താണെന്ന് പോലും അറിയാതെയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നും മന്ത്രി പറഞ്ഞു.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

സര്‍ഗാത്മകത എന്നത് പരിധിയില്ലാത്തതാണ്. അതിന് കടിഞ്ഞാണിടാന്‍ പാടില്ല. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 95 ശതമാനം പരാതികളും പരിഹരിക്കപ്പെട്ടതാണ്.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

നിര്‍മാതാക്കളുമായി സംസാരിച്ചാണ് അതെല്ലാം പരിഹരിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍ നായകനായ പത്താനെതിരെ കടുത്ത ബഹിഷ്‌കരണാഹ്വാനങ്ങളുണ്ടായിരുന്നു. ചിത്രത്തിലെ ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ ധരിച്ച കാവി വസ്ത്രത്തിന്റെ പേരിലായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍.

English summary
anurag thakur rejects boycott culture, calls it should end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X