'മദ്യം നേര്‍പ്പിച്ച് കഴിക്കണം'; ഡീ അഡിക്ഷന്‍ ഡ്രൈവില്‍ മന്ത്രിയുടെ ഉപദേശം
ബല്‍റാംപൂര്‍: മദ്യം ആളുകളെ ഒരുമിപ്പിക്കുമെന്നും അത് നിയന്ത്രിത അളവില്‍ മാത്രം ഉപയോഗിക്കണമെന്നും മന്ത്രിയുടെ ഉപദേശം. ഡീ അഡിക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴായിരുന്നു മദ്യ ഉപയോഗത്തെ കുറിച്ചുള്ള ഛത്തീസ്ഗഢ് വിദ്യാഭ്യാസ മന്ത്രി പ്രേംസായ് സിംഗ് തേകത്തിന്റെ പരാമര്‍ശം. 'നാശമുക്തി അഭിയാന്‍' കീഴില്‍ സംസ്ഥാന പോലീസാണ് പരിപാടി സംഘടിപ്പിച്ചത്.
നിമിഷങ്ങള്‍ക്കകം മന്ത്രി പ്രസംഗിക്കുന്നതിന്റെ ഒരു മിനിറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തവരില്‍ ഏറേയും. താന്‍ ഒരു യോഗത്തില്‍ പങ്കെടുക്കവേ ഒരുവിഭാഗം മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ എതിര്‍ക്കുകയും മറ്റൊരു വിഭാഗം അതിന്റെ ഗുണം ചൂണ്ടിക്കാട്ടി അതിനെ അനുകൂലിക്കുകയുമുണ്ടായി.

മദ്യം എല്ലാവരെയും ഒന്നിപ്പിക്കുന്നു. ആഘോഷങ്ങളില്‍ നമ്മള്‍ ചിലപ്പോള്‍ ഇത് ഉപയോഗിക്കാറുണ്ട് എന്നാണ് തേകം പറയുന്നത്.'ദാരു (മദ്യം) 'ഡി' എന്നാല്‍ ഡയല്യൂഷന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്നായി നേര്‍പ്പിക്കണം. മദ്യം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാന്‍ കൃത്യമായ അനുപാതമുണ്ട്. കൂടിചേരലുകളില്‍ മദ്യം ഉപയോഗിക്കാമെങ്കിലും അതിന് അടിമപ്പെടരുതെന്നും അദ്ദേഹം ഉപദേശിച്ചു.
വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇതേ പരിപാടിയില്‍ വെച്ച് സംസ്ഥാനത്തെ റോഡ് അപകടങ്ങളെകുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശവും വിവാദമായി. മികച്ച റോഡുകള്‍ ഉണ്ടാവുമ്പോള്‍ വാഹനം അതിവേഗത്തില്‍ പോവുകയും അപകടം സൃഷ്ടിക്കുകയും ചെയ്യുന്നു. മോശം റോഡുകളില്‍ കുറച്ച് അപകടങ്ങള്‍ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്.
സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...












Click it and Unblock the Notifications