ബിജെപിയുടെ നയം എതിർക്കുന്ന ശബ്ദങ്ങളെ നശിപ്പിക്കുക; ലക്ഷ്യം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുക
ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നെന്നും രാഹുൽ പറഞ്ഞു.
ദില്ലി: തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ കൊന്നൊടുക്കുന്ന് ശീലമാണ് ആർഎസ്എസിനും ബിജെപിക്കുമുള്ളതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. മാധ്യമപ്രവർത്തകയും തീവ്രഹിന്ദുവാദത്തിന്റെ കടുത്ത വിമർശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഒരു പ്രത്യയശാസ്ത്രം മാത്രം അടിച്ചേല്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ഈ അവസരത്തിൽ കടുത്ത വിമർശനം ഉന്നയിച്ചു. വിദഗ്ധനായ ഒരു ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് മോദി. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദ്ദിച്ചും, ആക്രമിച്ചും സമ്മര്‍ദ്ദിലാക്കാനാണ് ശ്രമം.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്ര സ്വഭാവമുള്ള ശക്തികള്‍ക്കെതിരെ പോരാടിവന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചതായും കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ അറിയിച്ചു.

ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ നശിപ്പിക്കുന്നു
ബിജെപിയും ആർഎസ്എസും തങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെ കൊന്നെടുക്കുകയാണ് ചെയ്യുന്നത്. അതിനെരു ഉദഹരണമാണ് ഗൗരി ലങ്കേഷിന്റെ മരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളിൾ ഒരു പ്രത്യേയ ശാസ്ത്രം അടിച്ചോൽപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സ്വതന്ത്ര ശബ്ദം നിലച്ചു
തീവ്രഹിന്ദുനവാദത്തിന്റെ കടുത്ത വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരു സ്വതന്ത്ര ശബ്ദമാണ് നിലച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കുറ്റാക്കാർ ഉടനടി നിയമത്തിനു മുന്നിൽ
മുതിർന്ന മാധ്യമപ്രവർത്തകയും തീവ്ര ഹിന്ദുവാദത്തിന്റെ കടുത്ത വിമർശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമക്കി. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തിനെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ അന്വേഷണം
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹോദരന് ഇന്ദ്രജിത് ലങ്കേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകവുംമായി ബന്ധപ്പെട്ട
മുഴുവന്‍ സംഭവങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങളും ഫോണും പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കുമെന്നും ഇത് ഉപയോഗിച്ച് ഉടന്‍ കുറ്റവാളികളെ കണ്ടെത്താമെന്നും ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു.

സിസിടിവി ദൃശ്യങ്ങൾ
ഗൗരി ലങ്കേഷിന്റെ വീട്ടില്‍ ഗേറ്റിന് സമീപത്തും വാതിലിന് സമീപത്തുമായി രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെളിച്ചമുണ്ടായിരുന്നില്ലെങ്കില്‍പ്പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുമെന്നും ഇന്ദ്രജിത് പറയുന്നു. എന്നാല്‍ ക്യാമറയുട ഹാര്‍ഡ് ഡിസ്ക് തുറക്കേണ്ടത് തന്റെയോ സഹോദരന്റെയോ സാന്നിധ്യത്തില്‍ ആയിരിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.

വധഭീഷണി
ബിജെപി സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്ലൂടെ തന്റെ അഭിപ്രായം വെട്ടി തുറന്നു പറഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. അതിൽ തന്നെ പലതവണയായി വധഭീഷണി ഉയർന്നിരുന്നു. കല്‍ബുര്‍ഗിയുടെ വധത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന തനിക്കെതിരെ വധഭീഷണി ഉള്ളതായി അവര്‍ തന്നെ പല ഘട്ടങ്ങളിലും വക്തമാക്കിയിട്ടുണ്ടായിരുന്നു.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications