അനിരുദ്ധും കാവ്യ മാരനും വിവാഹിതരാവുന്നു? സൂചന നൽകി രേവന്ത് റെഡ്ഡി, ചടങ്ങുകൾ ഗ്രീസിൽ വച്ച്..!

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബറിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വിവാഹസൽക്കാരത്തിന്റെ തീയതി പുറത്തുവിട്ടത്.

കാവ്യ മാരന്റെ മാതാപിതാക്കളായ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ജൂബിലി ഹിൽസിലെ വസതിയിലെത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിവാഹസൽക്കാരത്തിന് ക്ഷണിച്ചു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു. കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹസൽക്കാരം നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയത്.

anirudh

അതേസമയം, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം നവംബർ 11ന് ഗ്രീസിൽ നടക്കുമെന്നാണ് വിവരം. എന്നാൽ വിവാഹത്തെക്കുറിച്ചോ വിവാഹസൽക്കാരത്തെക്കുറിച്ചോ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അനിരുദ്ധും കാവ്യയും വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ 2025ലാണ് ആദ്യം പ്രചരിച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ വിവാഹവാർത്തകളെ അനിരുദ്ധ് തള്ളിയിരുന്നു. വിവാഹമോ? ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തി ശാന്തരാകൂ എന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.
ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് റെഡ്ഡിറ്റിൽ വന്ന കുറിപ്പിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പിന്നീട് ശക്തമായത്.

ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈജി മഹേന്ദ്രയും വിവാഹവാർത്തകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അനിരുദ്ധ് വളരെ സൗമ്യനായ വ്യക്തിയാണെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം വിവാഹം നടക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അനിരുദ്ധോ കാവ്യയോ ഇതുവരെ വിവാഹ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

തമിഴ് സിനിമയിലെ മൂല്യമേറിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ലിയോ, ഇന്ത്യൻ 2, വേട്ടയ്യൻ, വിടാമുയർച്ചി, കൂലി, ജയിലർ 2 തുടങ്ങിയ നിരവധി പ്രമുഖ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായും അവർ പ്രവർത്തിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉടമയുമാണ് കാവ്യ മാരൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma