Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും വ്യക്തമാക്കുന്ന സൈന്യത്തിന്റെ വീഡിയോ; പിന്നണിയിൽ ശിവ താണ്ഡവ സ്തോത്രവും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ വേളയിൽ പലവട്ടം സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നടപടികൾ കൃത്യമായി പൊതുജനത്തിന് മുൻപിൽ വിശദീകരിക്കുന്ന ഇത്തരം വാർത്താസമ്മേളനങ്ങൾ സാധാരണക്കാർക്ക് നൽകിയ ആശ്വാസം ചെറുതല്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഇത്തരമൊരു വാർത്താ സമ്മേളനത്തിൽ പങ്കുവച്ച വീഡിയോയിൽ പശ്ചാത്തലമൊരുക്കിയ സംഗീതമാണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ കോൺഫറൻസ് ഹാളിൽ സംസ്‌കൃതത്തിലെ ആ പ്രശസ്‌തമായ സംഗീതവും ദൃശ്യങ്ങൾക്ക് അകമ്പടിയായി മുഴങ്ങിയത്. ഇത് സദസിനും കേട്ടുനിന്ന എല്ലാവർക്കും പ്രത്യേക അനുഭവമായി.

pahalgam

ശിവൻ അവതരിപ്പിച്ച പ്രപഞ്ച നൃത്തത്തെ പകർത്തുന്ന ഒരു പുരാതന സംസ്‌കൃത കാവ്യമാണ് ശിവ താണ്ഡവ സ്തോത്രം. ഈ സ്‌തുതിഗീതം രചിച്ചത് അസുര രാജാവായ രാവണനാണെന്ന് വിശ്വസിക്കപ്പെടുന്നു. ശിവൻ കോപിക്കുമ്പോൾ ചെയ്യുന്ന നൃത്തമാണ് താണ്ഡവമെന്നും പറയപ്പെടുന്നു. ഇതാണ് ഇന്ത്യൻ സൈന്യം വീഡിയോയിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യൻ ആർമി എക്‌സിൽ പങ്കുവച്ച ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിലും ഈ സംഗീതം തന്നയാണ് പിന്നണിയിൽ നൽകിയിരിക്കുന്നത്. ശിവ താണ്ഡവ സ്തോത്രം എന്ന് പേരുള്ള സംഗീതം 2008 മുതൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളും അതിന് സൈന്യം നൽകിയ ശക്തമായ തിരിച്ചടികളും കൃത്യമായി അടയാളപ്പെടുത്തുന്ന വീഡിയോയിലാണ് ചേർത്തിരിക്കുന്നത്.

ഡയറക്‌ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പ്രസംഗം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കോൺഫറൻസ് ഹാളിൽ ഈ ഗാനം ഉൾപ്പെടുന്ന വീഡിയോ പ്രദർശിപ്പിച്ചത്. മുംബൈ ഭീകരാക്രമണം മുതൽ പഹൽഗാം വരെയുള്ള സംഭവങ്ങളും അതിന് സൈന്യം നൽകിയ മറുപടിയും വിശദമായി തന്നെ വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്.

Take a Poll

നമ്മുടെ മണ്ണിൽ ഭീകരത പടരുമ്പോൾ ഇന്ത്യയുടെ ആത്മാവ് ഉണരും. ഇന്ത്യ ശക്തിയോടെ മാത്രമല്ല, അചഞ്ചലമായ ദൃഢനിശ്ചയത്തോടെയും പ്രതികരിക്കുന്നു; വീഡിയോയിലെ സന്ദേശം വ്യക്തമാക്കുന്നു. ഉറി ആക്രമണത്തിന് പകരമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതും പുൽവാമയ്ക്ക് പകരമായി ബാലകോട്ട് ആക്രമിച്ചതും ഉൾപ്പെടെ വീഡിയോയിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ ഇതിന്റെയൊക്കെയും ചില ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+