ഹിന്ദുത്വ ഭീകരതയും താലിബാൻ ഭീകരതയും, സ്വര ഭാസ്കർ വിവാദത്തിൽ, #ArrestSwaraBhasker ട്രെന്‍ഡിംഗ്
മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ വീണ്ടും വിവാദത്തില്‍. താലിബാന്‍ അഫ്ഗാനിസ്ഥില്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ടുളള സ്വര ഭാസ്‌കറിന്റെ ട്വീറ്റ് ആണ് വിവാദത്തിലായിരിക്കുന്നത്. താലിബാന്‍ തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും ഒരു പോലെ തന്നെ കാണേണ്ടതാണ് എന്നായിരുന്നു സ്വര ഭാസ്‌കറിന്റെ ട്വീറ്റ്. ഇതോടെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ട്വിറ്ററില്‍ സ്വരയ്ക്ക് എതിരെ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്.
#ArrestSwaraBhasker ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. സ്വരയ്ക്ക് എതിരെ കടുത്ത സൈബര്‍ ആക്രമണം ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സ്വര ഭാസ്‌കറിന് എതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനായ അശുതോഷ് ജെ ദുബെ ആണ് സ്വര ഭാസ്‌കറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുംബൈ പോലീസിനും പാല്‍ഘഡ് പോലീസിനും ആണ് അശുതോഷ് പരാതി നല്‍കിയിരിക്കുന്നത്. ഇനി ലോക്കല്‍ പോലീസിന് കൂടി സ്വര ഭാസ്‌കറിന് എതിരെ പരാതി നല്‍കുമെന്ന് അഡ്വക്കേറ്റ് അശുതോഷ് വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നും അശുതോഷ് ദുബെ വ്യക്തമാക്കുന്നു.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

വിവാദമായ സ്വര ഭാസ്‌കറിന്റെ ട്വീറ്റ് ഇങ്ങനെ: ഹിന്ദുത്വ ഭീകരവാദത്തെ അംഗീകരിക്കുകയും താലിബാന്‍ ഭീകരവാദത്തില്‍ മാത്രം ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്യാനാകില്ല. താലിബാന്‍ ഭീകരതയില്‍ സന്തോഷിക്കുകയും ഹിന്ദുത്വ ഭീകരതയില്‍ രോഷം കൊളളുകയും ചെയ്യാനുമാകില്ല. നമ്മുടെ മനുഷ്യത്വപരവും ധാര്‍മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തുന്നവരുടേയും അടിച്ചമര്‍ത്തപ്പെടുന്നവരുടേയും സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയാകരുത് എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. ഹിന്ദുത്വയേയും താലിബാന്‍ ഭീകരതയേയും താരതമ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വര ഭാസ്‌കറിന് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നത്.
സ്വര ഭാസ്‌കറിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പാല്‍ഘട്ട് പോലീസ് വ്യക്തമാക്കി. സ്വര ഭാസ്‌കറിന് എതിരെ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് സൈബര്‍ സെല്‍ അറിയിച്ചതായി അശുതോഷ് ദുബെ വ്യക്തമാക്കി. ദുബെയില്‍ നിന്ന് പോലീസ് മൊഴിയെടുക്കും. അതിനായി അശുതോഷിനെ പോലീസ് വിളിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications