ആർട് ഓഫ് ലിവിംഗ് ഓണസമ്മാനം മലയാളികൾക്ക് ബാംഗ്ലൂർ ആശ്രമത്തിൽ 'മൗനത്തിൻറെ ആഘോഷം'!
ബാംഗ്ലൂർ: ശ്രീ ശ്രീ രവിശങ്കറിന്റെ നിറസാന്നിദ്ധ്യത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ബാംഗ്ലൂർ ആശ്രമത്തിൽ ആർട് ഓഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂർണ്ണമായും മലയാളത്തിൽ. ആഗസ്‌ത് 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ''മൗനത്തിന്റെ ആഘോഷം '' പദ്ധതിയുടെ നിയന്ത്രണത്തിനായി സീനിയർ അഡ്വാൻസ്‌ഡ് മെഡിറ്റേഷൻ കോഴ്‌സ് പരിശീലക പ്രമുഖനും മലയാളിയുമായ രാജേന്ദ്രപ്രസാദും സംഘവും ബാംഗളൂരിലെത്തും.
ജ്ഞാനം, ധ്യാനം, ഭക്തി, യോഗ, പ്രാണായാമം, സംഗീതം, നൃത്തം, സുദർശനക്രിയ തുടങ്ങിയ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പ്രത്യേക പരിശീലനത്തിൽ നേരത്തെ ആർട് ഓഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം, ലിവിംഗ്‌വെൽ, YLTP, യെസ് പ്ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

ആർട് ഓഫ് ലിവിംഗ് യുവനേതൃത്വ പരിശീലനം പൂർത്തിയാക്കിയ മലയാളി യുവതീയുവാക്കൾക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കുന്നതാണ് . ശ്രീശ്രീ രവിശങ്കർജിയുടെനിയന്ത്രണത്തിൽ ആശ്രമത്തിൽ നടക്കുന്ന ദേവീപൂജ, രുദ്രാഭിഷേകം, സുദർശനഹോമം, ഓണസദ്യ, ഓണാഘോഷപരിപാടികൾ തുടങ്ങിയവകളിൽ പങ്കെടുക്കാനുള്ള അപൂർവ്വാവസരവും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്ന മലയാളികൾക്ക് ലഭിക്കുന്നതാണ്. പങ്കെടുക്കുന്നവർക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും.
ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാ ജില്ലകളിലുമുള്ള മലയാളികൾ നിബന്ധനകൾക്ക് വിധേയമായി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തുകൊണ്ട് എത്രയും വേഗം പ്രവേശനം ഉറപ്പാക്കേണ്ടതാണെന്ന് ആർട് ഓഫ് ലിവിംഗ് സ്‌റ്റേറ്റ് മീഡിയ കോർഡിനേറ്റർ ദിവാകരൻ ചോമ്പാല വാർത്താക്കുറിപ്പിൽ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9562919182,9 447274490. ഓൺലൈൻ രജിട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications