മോഹന്‍ലാലിന്‍റെ സ്വപ്നം സഫലമാക്കിയ ദരിദ്രനായ ഓട്ടോ ഡ്രൈവര്‍, അഭിനന്ദിച്ചാലും മതിയാവില്ല
നാഗ്പൂര്‍: മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് 'ഏയ് ഓട്ടോ'. ഏയ് ഓട്ടോയില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു. ഇഗംളീഷ് അറിയാമായിരുന്നെങ്കില്‍ വിമാനം പറത്തിയേനേ എന്ന്. ചിത്രത്തില്‍ പലയിടത്തും ഓട്ടോഡ്രൈവറായ മോഹന്‍ലാലിന്റെ സുധി എന്ന കഥാപാത്രം പൈലറ്റാവാത്തതിലുള്ള സങ്കടവും അസൂയയും പങ്ക് വയ്ക്കുന്നുണ്ട്. എന്നാല്‍ അന്ന് മോഹന്‍ലാലിന് കഴിയാതെ പോയ കാര്യം സാധ്യമാക്കിയിരിയ്ക്കുകയാണ് മറ്റൊരു ഓട്ടോ ഡ്രൈവര്‍.
നാഗ്പൂര്‍ സ്വദേശിയായ ശ്രീകാന്ത് പന്ത് വാനെയാണ് ഓട്ടോ ഓടിച്ച് പൈലറ്റായത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ശ്രീകാന്ത് ഓട്ടോ ഓടിച്ച് കിട്ടുന്ന കാശ് കൊണ്ട് കുടുംബം പുലര്‍ത്തുകയും വിദ്യാഭ്യാസം ചെയ്‌യുകയുമായിരുന്നു. പഠിച്ച് പൈലറ്റാവുക എന്നാതായിരുന്നു ശ്രീകാന്തിന്‍റെ മോഹം. ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയില്‍ കോ പൈലറ്റായി ശ്രീകാന്തിന് ജോലി ലഭിച്ചിരിയ്ക്കുകയാണ്.

സെക്യൂരിറ്റി ജീവനക്കാരനായ അച്ഛന്റെ ശമ്പളം പഠനത്തിന് തികയാതെ വന്നതോടെയാണ് ഓട്ടോ ഓടിയ്ക്കാന്‍ ശ്രീകാന്ത് തീരുമാനിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് തന്നെയാണ് ശ്രീകാന്തിന്റെ വിജയകഥ പുറത്ത് വിട്ടത്. നാഗ്പൂര്‍ എയര്‍പോര്‍ട്ടിലേയ്ക്കുള്ള ഓട്ടോ സവാരിയ്ക്കിടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിവരം അറിയുന്നത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിയ്ക്കാന്‍ ശ്രീകാന്തിനെ പൈലറ്റ് മോഹം പ്രേരിപ്പിച്ചു. അധികം വൈകാതെ മധ്യപ്രദേശിലെ ഫ്‌ളൈയിംഗ് സ്‌കൂളില്‍ പ്രവേശനം ലഭിയ്ക്കുകയും ഓട്ടോ ഡ്രൈവറില്‍ നിന്നും പൈലറ്റായി മാറുവാനും ശ്രീകാന്തിന് കഴിഞ്ഞു.












Click it and Unblock the Notifications