കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം കണ്ടെത്തി, ഉടന്‍ കൈമാറുമെന്ന് ഇന്ത്യന്‍ സൈന്യം
ദില്ലി: അരുണാചല്‍ പ്രദേശില്‍ കാണാതാവുകയും പിന്നീട് ചൈന തട്ടിക്കൊണ്ടുപോയെന്ന് ആരോപണങ്ങള്‍ ഉയരുകയും ചെയ്ത പതിനേഴുകാരന്റെ വിഷയത്തില്‍ വഴിത്തിരിവ്. ചൈനീസ് സൈന്യം ഈ ബാലനെ കണ്ടെത്തി. നേരത്തെ അരുണാചലിലെ ഗ്രാമത്തില്‍ നിന്നായിരുന്നു ഈ ബാലനെ കാണാതയത്. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ കുട്ടിയെ കണ്ടെത്തിയതായി വിവരമറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം കുട്ടിയെ കൈമാറുമെന്നും പ്രതിരോധ മന്ത്രാലയം പിആര്‍ഒ, ലെഫ്. കേണല്‍ ഹര്ഷവര്ധന് പാണ്ഡെ പഞ്ഞു. ലുങ്ത ജോര് മേഖലയില്‍ നിന്നുള്ള മിറാം താരോണ്‍ എന്ന പതിനേഴുകാരനെയാണ് കാണാതായത്.

ചൈനീസ് സൈനികര്‍ ഈ ബാലനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോര്‍ട്ട്. അരുണാചലില്‍ നിന്നുള്ള എംപിയായ തപിര്‍ ഗാവോയാണ് ചൈനീസ് സൈന്യം ബാലനെ തട്ടിക്കൊണ്ടുപോയെന്ന് ട്വിറ്ററില്‍ കുറിച്ചത്. ജനുവരി പതിനെട്ടിനാണ് മിറാം താറോണിനെ കാണാതാവുന്നത്. തപിര്‍ ഗാവോയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമായിരുന്നു. മിറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തി ജോണി യായല്‍ പട്ടാളക്കാരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് അധികാരികളെ വിവരം ധരിപ്പിച്ചു എന്നാണ് ഗാവോ പറഞ്ഞിരുന്നു. ഔഷധസസ്യങ്ങള്‍ ശേഖരിക്കാനും വേട്ടയാടാനുമായി പോയതായിരുന്നു മിറാം.
അതേസമയം ഈ സംഭവം നടന്നത് സാംഗ്പോ നദിയുടെ മേഖലയിലാണെന്നും തപിര്‍ ഗാവോ അവകാശപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ചൈനീസ് സെന്യത്തെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഔഷധസസ്യങ്ങള്‍ക്കായി വന്ന ബാലന് വഴി തെറ്റിപോയെന്നും, ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം ചൈനയെ അറിയിച്ചു. ഇതോടെ ചൈനീസ് സൈന്യം ഈ ബാലനെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ പാലിച്ച് ആ ബാലനെ ഇന്ത്യക്ക് കൈമാറുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. നേരത്തെ ഇതേ പോലെ അരുണാചലില്‍ നിന്ന് കാണാതായ യുവാക്കളെ ചൈന തിരികെ തന്നിട്ടുണ്ട്.
ഈ മേഖലയില്‍ 2018ല്‍ ചൈന അനധികൃതമായി റോഡ് നിര്‍മിച്ചിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി നടക്കുന്ന ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകള്‍ക്കിടെയാണ് വീണ്ടും ചൈനീസ് പ്രകോപനമുണ്ടായത്. നേരത്തെ രാഹുല്‍ ഗാന്ധി അടക്കം ഈ വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിയുടെ മൗനം കൊണ്ട് അദ്ദേഹം സൂചിപ്പിക്കുന്നത് ഇത് കാര്യമാക്കുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ മിറാം തരോണിന്റെ കുടുംബത്തിനൊപ്പമാണ്. പ്രതീക്ഷ കൈവിടില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. അരുണാചലില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ചൈന സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications