എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും നാളെ അയോധ്യയിലേക്ക്; രാമക്ഷേത്രം സന്ദർശിക്കും
ന്യൂഡൽഹി: എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ നാളെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ എത്തുക. പാർട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
"ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും കുടുംബാംഗങ്ങളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ, ഫെബ്രുവരി 12ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും" എഎപിയെ ഉദ്ധരിച്ച് എഎൻഐ അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും, പിന്നീട് മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരോടൊപ്പം ക്ഷേത്രം സന്ദർശിക്കാനാണ് തന്റെ താൽപര്യമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.

"എനിക്ക് എന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം രാമക്ഷേത്രം സന്ദർശിക്കാൻ പോകണം. ഞങ്ങൾ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം അവിടേക്ക് പോകും" കെജ്‌രിവാൾ ദേശീയ തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ കെജ്രിവാൾ ക്ഷേത്രം സന്ദർശിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഞായറാഴ്‌ച രാവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് സംസ്ഥാന അസംബ്ലി, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്കൊപ്പം അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഉത്തർപ്രദേശ് അസംബ്ലി, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ ബസുകളിലായാണ് അയോധ്യയിലേക്ക് പോയത്. ബാരാബങ്കിയുടെയും അയോധ്യയുടെയും അതിർത്തിക്കടുത്തുള്ള രാമജന്മഭൂമി ക്ഷേത്രത്തിൽ എംഎൽഎമാർ സന്ദർശനം നടത്തിയപ്പോൾ നാട്ടുകാർ പുഷ്‌പവൃഷ്‌ടിയുമായാണ് ഇവരെ സ്വീകരിച്ചത്. എംഎൽഎമാരുടെ വാഹനവ്യൂഹത്തെ വരവേൽക്കാൻ ബുൾഡോസറുകൾ നിരനിരയായി ഇവിടെ നിലയുറപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22നാണ് അയോധ്യ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചത്. വാണാഭമായ ചടങ്ങിൽ രാഷ്ട്രീയ-സിനിമാ-കായിക മേഖകളിൽ നിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടന്ന ചടങ്ങ് ലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷൻ വഴി വീടുകളിൽ ഇരുന്ന് കണ്ടത്.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ചിരഞ്ജീവി, രാംചരണ്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കത്രീന കൈഫ്, രജനീകാന്ത്, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, രോഹിത് ഷെട്ടി, രാജ്കുമാര്‍ ഹിരാനി, ആയുഷ്മാന്‍ ഖുറാന, മാധുരി ദീക്ഷിത്, ഹേമമാലിനി, പവന്‍ കല്യാണ്‍, സോനു നിഗം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിരാട് കോലി എന്നിവറാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രമുഖർ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന്‍ 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications