ഗോവ പോലീസിന്റെ നോട്ടീസ് കിട്ടി: ചോദ്യം ചെയ്യാനായി ഹാജരാവുമെന്ന് കെജ്രിവാള്‍
ദില്ലി: ഗോവ പോലീസിന്റെ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചോദ്യം ചെയ്യാനായി അവര്‍ക്ക് മുമ്പില്‍ ഹാജരാവുമെന്ന് കെജ്രിവാള്‍ പറഞ്ഞു. പൊതു ഇടങ്ങളില്‍ അനധിതൃതമായി എഎപിയുടെ പോസ്റ്ററുകള്‍ സ്ഥാപിച്ച സംഭവത്തിലാണ് ഗോവ പോലീസ് കെജ്രിവാളിന് നോട്ടീസ് അയച്ചത്. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമത്താണ് ഇതെല്ലാം നടന്നത്.
നോട്ടീസ് കിട്ടിയിട്ടുണ്ട്. തീര്‍ച്ചയായും പോയിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഗോവ പോലീസ് വ്യാഴാഴ്ച്ചയാണ് കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 27ന് മുമ്പ് ഹാജരാവാനായിരുന്നു നിര്‍ദേശം. അതേസമയം ഗോവയില്‍ രണ്ട് സീറ്റ് മാത്രമാണ് എഎപിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം സിബിഐയും കെജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. അതില്‍ വാക് പോര് നടന്നുകൊണ്ടിരിക്കുകയാണ്.

മനീഷ് സിസോദിയക്കും, സത്യേന്ദര്‍ ജെയിനും പിന്നാലെ കെജ്രിവാളും ജയിലിലാവുമെന്ന് ബിജെപി പറഞ്ഞു. ബിജെപി ദില്ലി മുഖ്യമന്ത്രിയെ ഇല്ലാത്ത തെളിവുണ്ടാക്കി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. എഎപിയുടെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ തടയാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും പാര്‍ട്ടി പറഞ്ഞു. മദ്യ അഴിമതി കേസിലെ മുഖ്യ സൂത്രധാരനാണ് കെജ്രിവാളെന്നും, ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി ആരോപിച്ചു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന അഭ്യൂഹം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കപില്‍ സിബല്‍ കെജ്രിവാളിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. നിയമം അതിന്റെ വഴി നോക്കുന്നു എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇത് ദ്രോഹിക്കലാണെന്ന് താന്‍ പറയുമെന്ന് സിബല്‍ പറഞ്ഞു.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയമായി വന്‍ നേട്ടത്തില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ നേട്ടങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദുരുപയോഗപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം. ഇത് ജനാധിപത്വ ധ്വംസനമാണെന്നും സിബല്‍ പറഞ്ഞു.
സത്യേന്ദര്‍ ജെയിനിനും, സിസോദിയക്കുമൊപ്പം കെജ്രിവാളിനും തീഹാര്‍ ജയിലില്‍ ഒരേ ബ്ലോക്കില്‍ കഴിയാമെന്ന് ബിജെപി പറഞ്ഞു. അതേസമയം കെജ്രിവാളിനെതിരായ നടപടിയെ പ്രതിപക്ഷം ശക്തമായി വിമര്‍ശിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മന്ത്രിമാരെ ബിജെപി ടാര്‍ഗറ്റ് ചെയ്തത്, എന്നെ ലക്ഷ്യമിട്ടാണ്. അവര്‍ക്ക് എന്നെയാണ് കുടുക്കേണ്ടത്.
സിബിഐ അടുത്തതായി ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് തന്നെയായിരിക്കുമെന്ന് അറിയാമായിരുന്നു. സിബിഐക്കും ഇഡിക്കുമെതിരെ കോടതിയില്‍ പോകും. അവര്‍ കോടതിയില്‍ വ്യാജ തെളിവുകളാണ് നല്‍കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.












Click it and Unblock the Notifications