Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ കോപ്പിയടിച്ച് അരവിന്ദ് കെജ്രിവാൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മോദിയിൽ നിന്ന് കടം കൊണ്ടവ

ദില്ലി: രാജ്യ തലസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താനും ബിജെപിയും കോണ്‍ഗ്രസും ദില്ലി പിടിക്കാനും കച്ച മുറുക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പല പദ്ധതികളും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഭരണം നിലനിര്‍ത്താനാവും എന്നാണ് കെജ്രിവാളിന്റെയും കൂട്ടരുടേയും പ്രതീക്ഷ. തിരഞ്ഞെടുപ്പ് ജയിക്കാനായി കെജ്രിവാള്‍ പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ മോദിയില്‍ നിന്ന് കടംകൊണ്ടവയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ദില്ലി പിടിച്ച ആപ്

ദില്ലി പിടിച്ച ആപ്

2015ല്‍ ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കോണ്‍ഗ്രസിനത് വലിയ നാണക്കേടായി മാറി. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാവട്ടെ രാജ്യ തലസ്ഥാനത്ത് ഭരണമില്ല എന്നത് ക്ഷീണവുമാണ്.

കോൺഗ്രസുമായി സഖ്യമില്ല

കോൺഗ്രസുമായി സഖ്യമില്ല

ഇക്കുറി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യമായി മത്സരിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ അതിനുളള സാധ്യത ആപ് കേന്ദ്രങ്ങള്‍ തന്നെ തളളിക്കളയുന്നു. ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളും ഒറ്റയ്ക്ക് പിടിച്ച ബിജെപി കടുത്ത ആത്മവിശ്വാസത്തിലാണ്. ബിജെപിയുടെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ് അടക്കം ആരോപിക്കുന്നത്.

മോദിയെ ഓർമ്മപ്പെടുത്തുന്നു

മോദിയെ ഓർമ്മപ്പെടുത്തുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജ്രിവാള്‍ നടത്തുന്ന നീക്കങ്ങളാകട്ടെ മോദിയെ ഓര്‍മ്മപ്പെടുത്തുന്നവയുമാണ്. സ്ത്രീ ശാക്തീകരണത്തിന് വന്‍ പ്രാധാന്യമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കൊടുക്കുന്നത്. ദില്ലിയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരിക്കുന്നത് ആ നിലപാടിന്റെ ഭാഗമായാണ്.

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ത്രീ ശാക്തീകരണം പ്രധാന വിഷയമാണ്. പാചക വാതകത്തിന് സബ്‌സിഡി അനുവദിച്ചതും അതുമായി ബന്ധപ്പെട്ട പരസ്യം രാജ്യത്തെ അറുപതിനായിരത്തോളം പെട്രോള്‍ പമ്പുകളില്‍ സ്ഥാപിക്കുകയുമുണ്ടായി മോദി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് സമയത്ത് ഇവ നീക്കം ചെയ്‌തെങ്കിലും വീണ്ടും സ്ഥാപിച്ചു.

ദില്ലിയിലെ മോദി

ദില്ലിയിലെ മോദി

ഒരു തരത്തില്‍ ദില്ലിയിലെ മോദിയാണ് കെജ്രിവാളെന്ന് പറയാം. മോദി സര്‍ക്കാര്‍ സൗജന്യ കക്കൂസ്, സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയടക്കമാണ് നല്‍കുന്നതെങ്കില്‍ അരവിന്ദ് കെജ്രിവാള്‍ സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും സൗജന്യ മെട്രോ യാത്രയും നല്‍കുന്നു.

പാർട്ടിയിലെ ശക്തി കേന്ദ്രം

പാർട്ടിയിലെ ശക്തി കേന്ദ്രം

മുന്‍ ദില്ലി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനശ്രദ്ധ ഉണര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അധികാരമേല്‍ക്കലും സംഭവിച്ചത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം അരവിന്ദ് കെജ്രിവാളിന്റെ ചുമലില്‍ താങ്ങിയാണ് പാര്‍ട്ടിയുടെ നില്‍പ്പ്. യുപിഎ സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തിയാണ് മോദി അധികാരത്തിലേറിയത്. മോദിയുടെ വ്യക്തിപ്രഭാവം ഉപയോഗിച്ചാണ് 5 വര്‍ഷത്തിനിപ്പുറവും ബിജെപി തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+