കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണ്ടിവന്നാല്‍ ഗുജറാത്തിലും മത്സരിക്കുമെന്ന് കെജ്രിവാള്‍; 'ടോക്ക് ടു എകെ'യ്ക്ക് വന്‍ വരവേല്‍പ്പ്

Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പുതിയ സംവാദ പരിപാടി 'ടോക്ക് ടു എകെ'ക്ക് വന്‍ സ്വീകാര്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന് സമാനമാണ് കെജ്രിവാളിന്റെയും സംവാദ പരിപാടി. കെജ്രിവാളിനോട് സംസാരിക്കാന്‍ ജനങ്ങള്‍ മത്സരിച്ചപ്പോള്‍ ടെലിഫോണ്‍ ലൈനുകളെല്ലാം നിരവധി തവണ തടസ്സപ്പെട്ടു.

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി, പാര്‍ട്ടിയല്ല ജനങ്ങളാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദില്ലി സര്‍ക്കാറിനെ തളര്‍ത്താനുള്ള കേന്ദ്ര ശ്രമങ്ങളെ എണ്ണിയെണ്ണി പറഞ്ഞായിരുന്നു കെജ്രിവാളിന്റെ ടോക് ഷോ.

Aravind Kejriwal

സിബിഐയെ നിയന്ത്രിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്നാണ് കേള്‍ക്കുന്നതെന്നും കെജ്രിവാള്‍ പരിഹസിച്ചു. മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളും തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതും പരാമര്‍ശിച്ചായിരുന്നു കെജ്രിവാളിന്റെ ഈ പരാമര്‍ശം.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരിപാടിയില്‍ പങ്കെടുത്തു. സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. സര്‍ക്കാറിന്റെ മുഖച്ഛായ വര്‍ധിപ്പിക്കാനായി കോടികള്‍ ചിലവിട്ടില്ലെ എന്ന നിരവധി പേരുടെ ചോദ്യത്തിനും കെജ്രിവാള്‍ വ്യക്തമായ മറുപടി നല്‍കി.

English summary
Arvind Kejriwal took questions from people across the country on Sunday in the first edition of his 'Talk to AK' show, a Q and A session that was part monologue on his Aam Aadmi Party (AAP)'s achievements in Delhi and part forum to renew allegations against the Centre, Prime Minister Narendra Modi and the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X