Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ എന്നോടും മാപ്പുപറയേണ്ടി വരും, എഎപിയുടെ സഹായം തേടില്ല, തുറന്ന് പറഞ്ഞ് ചന്നി

ദില്ലി: പഞ്ചാബില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ ആരംഭിച്ച് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. തനിക്കെതിരെയുള്ള ആരോപണങ്ങളെയാണ് ചന്നി കൂടുതലായി നേരിട്ടത്. തന്നെ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന് കാരണം സാധാരണക്കാരനായത് കൊണ്ടാണ്. തനിക്ക് അകമ്പടി പോലും ആരും വന്നിട്ടില്ല. ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ആ കാറുകളെല്ലാം ഉള്ളത്. വളരെ കുറച്ച് കാറുകള്‍ മാത്രമാണ് ഒപ്പമുള്ളത്. പക്ഷേ എനിക്ക് മഹാരാജാവിനെ പോലെ യാത്ര ചെയ്യാനും സാധിക്കുമെന്ന് താന്‍ തെളിയിച്ചതാണെന്ന് ചന്നി പറയുന്നു. കോണ്‍ഗ്രസില്‍ ഭിന്നതകളില്ല. പാര്‍ട്ടി ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചന്നി പറഞ്ഞു.

1

എനിക്ക് ഒറ്റയ്ക്ക് മുഖ്യമന്ത്രിയാവാനില്ല. അതിന് മറ്റുള്ളവരുടെ സഹായവും ആവശ്യമാണ്. മറ്റ് സ്ഥാനാര്‍ത്ഥിതകള്‍ കൂടി വിജയിച്ചാലേ എനിക്ക് മുഖ്യമന്ത്രിയാവാന്‍ സാധിക്കൂ. പക്ഷേ കോണ്‍ഗ്രസ് പഞ്ചാബില്‍ വിജയിക്കാന്‍ പോവുകയാണ്. അതില്‍ ചില എംഎല്‍എമാര്‍ക്ക് അസന്തുഷ്ടിയുണ്ട്. പക്ഷേ അവരുടെ പ്രശ്‌നവും ഞങ്ങള്‍ പരിഹരിക്കുമെന്ന് ചന്നി വ്യക്തമാക്കി. എനിക്കോ സിദ്ദുവിനോ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. മറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് ചന്നി പറഞ്ഞു. അതേസമയം ചന്നിക്ക് പാവപ്പെട്ടവന്‍ എന്ന ടാഗ് പഞ്ചാബില്‍ നല്‍കിയത് വന്‍ രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ചന്നിയുടെ ആ ടാഗ് പൊളിക്കാനാണ് കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്ന് എഎപി എല്ലാ പ്രചാരണത്തിലും പറയുന്നത്. അതേസമയം എഎപി എന്നെ പറ്റി എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ലെന്ന് ചന്നി പറയുന്നു. മുമ്പ് പലപ്പോഴും പലരോടുമായി അരവിന്ദ് കെജ്രിവാള്‍ മാപ്പുപറഞ്ഞിട്ടുണ്ട്. നിതിന്‍ ഗഡ്കരി അടക്കമുള്ളവരൊക്കെ കെജ്രിവാള്‍ മാപ്പുപറഞ്ഞവരാണ്. ഒരിക്കല്‍ എനിക്കോടും അദ്ദേഹത്തിന് മാപ്പുപറയേണ്ടി വരുമെന്ന് ഉറപ്പാണെന്ന് ചന്നി പറഞ്ഞു. കോണ്‍ഗ്രസ് ഓരോ നിമിഷവും വിജയിച്ച് കൊണ്ടിരിക്കുകയാണ്. എഎപിയില്‍ നിന്ന് സഹായം സ്വീകരിക്കുന്ന പ്രശ്‌നമില്ല. കാരണം തൂക്കുസഭ പഞ്ചാബില്‍ ഉണ്ടാവില്ലെന്നും ചന്നി വ്യക്തമാക്കി.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam

    ചന്നിക്കെതിരെ എഎപി ചരണ്‍ജിത്ത് സിംഗിനെയാണ് മത്സരിപ്പിക്കുന്നത്. അനധികൃത ഖനനം അടക്കമുള്ള വിഷയങ്ങള്‍ ചന്നിയെ പരാജയപ്പെടുത്തുമെന്ന് എഎപി പറയുന്നു. ചംകോര്‍ സാഹിബില്‍ യാതൊരു വികസനവും ഇല്ലെന്നാണ് എഎപി ഉന്നയിക്കുന്നത്. തീരെ വൃത്തിഹീനമായ സാഹചര്യമാണ് അവിടെയുള്ളതെന്നും ചരണ്‍ജിത്ത് പറയുന്നു. മാറ്റം താന്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു. രണ്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് ഭയം കൊണ്ടല്ല. എഎപിയെ ഭയമില്ലെന്ന് കാണിക്കാനാണ്. രണ്ടിലും വിജയിച്ചിരിക്കുകയാണ്. ചംകോറിലും ഇനി ഒരുപാട് മാറ്റങ്ങളുണ്ടാവും. ഞാനാണ് മാറ്റം. എഎപി പറയുന്ന മാറ്റം യഥാര്‍ത്ഥത്തില്‍ താന്‍ പറയുന്നതാണെന്നും ചന്നി പഞ്ഞു. സാധാരണക്കാരനാണെന്ന് കാണിക്കാന്‍ ഞാനില്ല. പക്ഷേ ഞാനൊരു സാധാരണക്കാരനാണ്. ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്നും ചന്നി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+