കെജ്രിവാളിന്റെ അറസ്‌റ്റ്; ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും, നിയമസഹായത്തിന് മുന്നിട്ടിറങ്ങി രാഹുൽ
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവ് സൃഷ്‌ടിച്ചു കൊണ്ട് നടന്ന അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌തുകൊണ്ട് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇന്നലെ രാത്രി ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതിനിടെ കെജ്രിവാളിന് നിയമ സഹായം ഉറപ്പാക്കുക ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി മുന്നിട്ടിറങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുൻനിര പാർട്ടികളിൽ ഒന്നായ എഎപിയുടെ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായി കെജ്രിവാളിന്റെ അറസ്‌റ്റ് പ്രതിപക്ഷ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന കാഴ്‌ചകൾക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.

കൂടുതൽ നിയമസഹായം വാഗ്‌ദാനം ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് അരവിന്ദ് കെജ്രിവാളിനെയോ കുടുംബത്തെയോ കാണാൻ ശ്രമിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്.
അറസ്‌റ്റിന് പിന്നാലെ വിഷയത്തിൽ അടിയന്തര വാദം കേൾക്കുന്നതിനായി മുഖ്യമന്ത്രിയുടെ അഭിഭാഷക സംഘം സുപ്രീം കോടതി രജിസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ അവരോട് കാത്തിരിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഹോളി അവധിക്ക് മുൻപുള്ള സുപ്രീം കോടതി അവസാന പ്രവൃത്തി ദിനമാണ് ഇന്ന്.
അതേസമയം, കെജ്രിവാൾ ജയിലിൽ നിന്ന് തന്റെ ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്‌ടിച്ചേക്കാമെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. മദ്യനയ കേസിൽ കെജ്രിവാളിനെ ഗൂഢാലോചനക്കാരൻ എന്നാണ് അന്വേഷണ ഏജൻസിയായ ഇഡി വിശേഷിപ്പിച്ചത്.
അതിനിടെ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ സുപ്രീം കോടതി നിലപാട് നിർണായകമാകും.
ഇന്നലെ വെട്ടികീട്ടോടെയാണ് എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്യുകയും ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തത്. അറസ്‌റ്റ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെതിരെ ഇഡി കടുത്ത നടപടിയുമായി രംഗത്ത് വന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്‌ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications