Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ ഖാന്റെ സഹതടവുകാര്‍ക്ക് കോളടിച്ചു; ജാമ്യം ലഭിച്ച സന്തോഷത്തില്‍ വാഗ്ദാനം... സഹായമുറപ്പ്

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം ജയിലില്‍ കഴിഞ്ഞവര്‍ക്ക് വന്‍ വാഗ്ദാനം. വ്യാഴാഴ്ച വൈകീട്ട് ജാമ്യം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞപ്പോഴാണ് ആര്യന്‍ ഖാന്‍ സഹതടവുകാര്‍ക്ക് വേണ്ട സഹായം പുറത്തിറങ്ങിയാല്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതത്രെ. ജാമ്യം ലഭിച്ചുവെന്ന് ജയില്‍ ഉദ്യോഗസ്ഥരാണ് ആര്യന്‍ ഖാനെ അറിയിച്ചത്. വളരെ സന്തോഷത്തോടെയാണ് ഈ വേളയില്‍ ആര്യനെ കാണാനായത് എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു. കൂടാതെ കൂടെ സെല്ലില്‍ കഴിഞ്ഞവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാമെന്നും നിത്യവൃത്തിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും ആര്യന്‍ ഖാന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

a

ആഡംബര കപ്പലിലെ നിശാ പാര്‍ട്ടിക്കിടെ മയക്ക് മരുന്ന് വിതരണം ചെയ്ത കേസിലാണ് ഈ മാസം ആദ്യത്തില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അറസ്റ്റ്. കീഴ്‌കോടതി ജാമ്യാപേക്ഷ തള്ളയതിനെ തുടര്‍ന്ന് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ മാസം 21ന് ഷാരൂഖ് ഖാന്‍ മകനെ അര്‍തര്‍ റോഡ് ജയിലിലെത്തി കണ്ടിരുന്നു. ആര്യന്റെ അമ്മ മകന് ജാമ്യം കിട്ടിയ ശേഷം മാത്രമേ ഏതൊരു ആഘോഷത്തിലും പങ്കെടുക്കൂ എന്ന് ശപഥം ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് വ്യാഴാഴ്ച വൈകീട്ട് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ അഭിഭാഷകര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വളരെ വികാര ഭരിതനായിട്ടാണ് ഷാരൂഖ് ജാമ്യം ലഭിച്ചപ്പോള്‍ കാണപ്പെട്ടതെന്ന് അഭിഭാഷകര്‍ പറയുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പലരും സിനിമാ മേഖലയുമായി ബന്ധമുള്ളവരാണ്. ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് ഇവരെ ആഡംബര കപ്പലില്‍ നിന്ന് പിടികൂടിയത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിനിമാ ലോകത്തെ ഞെട്ടിക്കുന്ന അറസ്റ്റാണ് നടന്നത്. ആര്യന്റെ ജാമ്യ വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി താരങ്ങള്‍ ഷാരൂഖ് ഖാന് പിന്തുണയുമായി രംഗത്തുവന്നു. എന്നാല്‍ ഇത്രയും ദിവസത്തിനിടെ കാജോള്‍ ഷാരൂഖിനെ പിന്തുണയ്ക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. കാജോള്‍-ഷാരൂഖ് ജോഡികള്‍ ബോളിവുഡില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്തവരാണ്. നിങ്ങളുടെ സുഹൃത്തിന് ഒരു പ്രതിസന്ധി വരുമ്പോള്‍ മൗനം പാലിക്കുകയാണോ എന്നാണ് ഷാരൂഖ് ആരാധകര്‍ കാജോളിനോട് ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+