Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനൊപ്പം കൈപ്പിടിച്ച് നടന്ന് മുന്‍ റോ ചീഫ്; ഭാരത് ജോഡോ യാത്രയില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഒന്‍പത് ദിവസത്തെ ബ്രേക്കിന് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് യാത്രയില്‍ കാണാന്‍ കഴിഞ്ഞത്. രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി അമര്‍ജിത്ത് സിംഗ് ദൂലത്ത് ചൊവ്വാഴ്ച്ച യാത്രയുടെ ഭാഗമായി.

രാഹുല്‍ ഗാന്ധിക്കൊപ്പം അദ്ദേഹം നടക്കുന്നത് അപൂര്‍വ കാഴ്ച്ചയായിരുന്നു. കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാഹുലിനൊപ്പം കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന അമര്‍ജിത്ത് സിംഗിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നു അമര്‍ജിത്ത്.

1

ഐബിയുടെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറും, റോയുടെ മുന്‍ സെക്രട്ടറിയുമായിരുന്നു അമര്‍ജിത്ത് സിംഗ് ദൂലത്ത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ വാജ്‌പേയ് സര്‍ക്കാരിന് ഉപദേഷ്ടാവായിരുന്നു ദൂലത്ത്. ഇത് അദ്ദേഹം വിരമിച്ച ശേഷമായിരുന്നു. ദില്ലിയിലെ ബാബര്‍പൂര്‍ മേഖലയില്‍ വെച്ചാണ് രാഹുലുമായി കൈകോര്‍ത്ത് അദ്ദേഹം നടക്കുന്ന ചിത്രങ്ങള്‍ ഉള്ളത്.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്, നടന്‍ കമല്‍ഹാസന്‍ എന്നിവരെല്ലാം നേരത്തെ യാത്രയുടെ ഭാഗമായിരുന്നു. ബോളിവുഡ് അഭിനേതാക്കളായ പൂജാ ഭട്ട്, സ്വര ഭാസ്‌കര്‍ എന്നിവരെല്ലാം രാഹുലിനൊപ്പം യാത്രയുടെ ഭാഗമായിരുന്നു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

അതേസമയം രാഹുലിന്റെ യാത്ര ഉത്തര്‍പ്രദേശിലേക്ക് കടന്നിരിക്കുകയാണ്. ലോനി അതിര്‍ത്തി വഴിയാണ് അത് ഗാസിയാബാദിലേക്ക് കടന്നത്. ഇന്ന് കശ്മീരി ഗേറ്റില്‍ നിന്ന് യാത്ര പുനരാരംഭിച്ച ശേഷമാണ് അത് യുപിയിലേക്ക് എത്തിയത്.

ജനുവരി മൂന്ന് മുതല്‍ അഞ്ച് വരെ യുപിയില്‍ യാത്ര തുടരും.തുടര്‍ന്ന് ജനുവരി ആറിന് ഹരിയാനയിലേക്ക് പ്രവേശിക്കും. ജനുവരി പത്ത് വരെ സംസ്ഥാനത്ത് തുടരും. പഞ്ചാബിലേക്ക് ജനുവരി പതിനൊന്നിന് കടക്കും. യാത്ര അവസാനിക്കുന്നത് ജമ്മു കശ്മീരിലാണ്. നേരത്തെ രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണം പോലും യാത്രയ്ക്കായി മാറ്റിയിരുന്നു.

അതേസമയം പ്രിയങ്ക ഗാന്ധിയും ചൊവ്വാഴ്ച്ച യാത്രയുടെ ഭാഗമായിരുന്നു. യുപിയിലേക്ക് അവര്‍ എത്തിയത്. ഇരുവരുടെയും സ്റ്റേജില്‍ നിന്നുള്ള സ്‌നേഹപ്രകടനം ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രിയങ്കയെ കെട്ടിപ്പിടിക്കുന്ന രാഹുലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. എനിക്ക് നീയില്ലാതെ ജീവിക്കേണ്ട, എന്ന ഗാനമാണ് ഈ വീഡിയോയ്‌ക്കൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രക്ഷാബന്ധനിലെ ഗാനമാണിത്. സഹോദരബന്ധം പറയുന്ന ചിത്രമാണിത്. രാഹുലും പ്രിയങ്കയും തമ്മില്‍ വലിയ ആത്മബന്ധം തന്നെയുണ്ട്. തങ്ങള്‍ പരസ്പരം ജീവിതത്തിലെ മോശവും, നല്ലതുമായ സമയം പിന്നിട്ടിട്ടുണ്ടെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+