കോണ്‍ഗ്രസും കൈവിട്ടാല്‍ ചിന്നമ്മ കടലാസ് പുലി!! ഹൈക്കമാന്‍ഡിലും പിടിമുറുക്കുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ശശികല കോണ്‍ഗ്രസ് പിന്തുണ തേടുന്നു. പാര്‍ടി എംഎല്‍മാര്‍ കയ്യില്‍ നിന്ന് വഴുതിപ്പോകുന്ന സാഹചര്യത്തിലാണ് അടിയന്തര സാഹചര്യത്തില്‍ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടുള്ള ശശികലയുടെ നീക്കം.
കോണ്‍ഗ്രസ് നേതാവും തമിഴ്‌നാട് കോണ്‍ഗ്രസ് തലവന്‍ കെ രാമസ്വാമിയെ കൂടിക്കാഴ്ചയ്ക്കായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെളള്ളിയാഴ്ച ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്രം അനാവശ്യമായി ഇടപെട്ടെന്ന് ആരോപണമുയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍മാരുമായി കൂടിക്കാഴ്ച നടത്തും.

പിന്തുണയും പാളുമോ
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 135 എംഎല്‍എമാര്‍ എഐഎഡിഎംകെയുടേതാണ്. എന്നാല്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുമായി വാഴാഴ്ച രാത്രി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ 129 എംഎല്‍എമാരുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശശികല വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ പക്ഷത്തുനില്‍ക്കുന്ന ഒ പനീര്‍ശെല്‍വം തനിക്ക് 100 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.

എംഎല്‍മാര്‍ നിരാഹാരത്തില്‍
ഗവര്‍ണര്‍ സമ്മതിച്ചാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ളതായി പനീര്‍ശെല്‍വം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് എംഎല്‍എമാരാണ് നിലവില്‍ പനീര്‍ശെല്‍വത്തിനൊപ്പമുള്ളത്. പാര്‍ട്ടി എംഎല്‍എമാരെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവര്‍ നിരാഹാര സമരത്തിലാണെന്നും പനീര്‍ശെല്‍വം ആരോപിയ്ക്കുന്നു.

ഹൈക്കമാന്‍ഡില്‍ പിടിമുറുക്കാന്‍
ശശികല പക്ഷം കോണ്‍ഗ്രസ് പിന്തുണ തേടുന്നതിന് വേണ്ടി ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഹൈക്കമാന്‍ഡ് ജനസമ്മതിയുള്ള നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ 1996ലേതുപോലെ ആത്മഹത്യാപരമായിരിക്കില്ലെന്നും അണികള്‍ നേതാക്കള്‍ വിശ്വിസിയ്ക്കുന്നു.

അബദ്ധം ആവര്‍ത്തിക്കില്ല
1996ല്‍ ജനസമ്മതിയ്ക്ക് വിരുദ്ധമായി കോണ്‍ഗ്രസ് തലവന്‍ പിവി നരംസിംഹറാവു ജയലളിതയുമായി ചേര്‍ന്ന് ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന് മുതിര്‍ന്നത് ഇതിന് പാര്‍ട്ടിയ്ക്ക് ആഘാതമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ സത്യമൂര്‍ത്തി ഭവനില്‍ വച്ച് നടന്ന യോഗത്തില്‍ ശശികലയ്‌ക്കെതിരായ നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചതെന്നും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശശികല സ്ഥാനത്തിന് അര്‍ഹതയോ
മുഖ്യമന്ത്രി സ്ഥാനത്തിരിയ്ക്കാന്‍ ശശികല അര്‍ഹയാണോ എന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം മുന്നോട്ടുവയ്ക്കുന്ന ആവശ്യം.












Click it and Unblock the Notifications