'പാർലമെന്റ് കുഴിച്ച് എന്തെങ്കിലും കിട്ടിയാൽ പാർലമെന്റ് എന്റേതാവുമോ?'; സർവേകളെ വിമർശിച്ച് ഒവൈസി
ന്യൂഡൽഹി: രാജ്യത്ത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആളിക്കത്തിക്കാൻ മതചരിത്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിങ്ങൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്‌ത അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ അപലപിക്കുകയും ചെയ്‌തു.
പാർലമെന്റിൽ ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. '500 വർഷം മുമ്പ് ഒരു പള്ളി ഉണ്ടായിരുന്നോ എന്ന് ഇന്ന് എന്നോട് ചോദിക്കുന്നു... അങ്ങനെയെങ്കിൽ ഞാൻ ഈ പാർലമെന്റ് കുഴിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ അത് എന്റേതാകുമോ?' അസദുദ്ദീൻ ഒവൈസി പ്രസംഗത്തിനിടെ ചോദിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പള്ളികൾ പൊളിച്ച് നടത്തുന്ന സർവേകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഒവൈസിയുടെ വിമർശനം. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷവുമായി ബന്ധപ്പെട്ട സംവാദത്തിൽ സംസാരിക്കവെ, വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ കേന്ദ്രം ശ്രമിക്കുന്നതായും ഹൈദരാബാദ് എംപി ആരോപിച്ചു.
പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർവേകൾ സുപ്രീം കോടതി താൽക്കാലികമായി നിർത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം വന്നിരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ചും ഒൻപത് മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ അസദുദ്ദീൻ ഒവൈസി പരാമർശിച്ചു.
75 വർഷം മുമ്പ് ബാബാസാഹെബ് (അംബേദ്‌കർ) പറഞ്ഞത് ഇന്നും സത്യമായി തുടരുന്നുവെന്നും ന്യൂനപക്ഷം അധികാരം പങ്കിടണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 എന്നിവ പരാമര്‍ശിച്ചുകൊണ്ട്, മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും ഒവൈസി പാർലമെന്റിൽ ആരോപിച്ചു.
അതേസമയം, ഉത്തർപ്രദേശിലെ സാംഭലിൽ പള്ളിയിൽ സർവേ നടത്തുന്നതിനിടെ വർഗീയ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന. ഇത്തരം നടപടികൾ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും അനാവശ്യ സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒവൈസി വിമർശിച്ചു.
വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് വിവാദമായ വഖഫ് ഭേദഗതി ബില്ലിനെ പരാമർശിച്ച് കൊണ്ട് ഒവൈസി പറഞ്ഞു. 'നിങ്ങളുടെ ശക്തിയുടെ അടിസ്ഥാനത്തിൽ നിങ്ങൾ അവ തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നു' അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിന് ലഭിക്കുന്ന പണം വിധവകൾ, വിവാഹമോചിതർ, അനാഥർ എന്നിവരുടെ ക്ഷേമത്തിനായി സർക്കാർ നിർദേശിക്കുന്ന രീതിയിൽ ഉപയോഗിക്കണമെന്നാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications