Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തരവും ധനകാര്യവും വിടാതെ ഗെലോട്ട്, രാജസ്ഥാനില്‍ വകുപ്പുകളായി, ടൂറിസം സച്ചിന്‍ പക്ഷത്തിന്

ദില്ലി: രാജസ്ഥാനില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായതിന് പിന്നാലെ വകുപ്പുകളും വിഭജിച്ച് നല്‍കി മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുഖ്യമന്ത്രി തന്നെ നിര്‍ണായക വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവും നിലനിര്‍ത്തി. ഒപ്പം ഐടി മന്ത്രാലയത്തിന്റെ ചുമതലയും ഗെലോട്ട് തന്നെ ഏറ്റെടുത്തു. സുപ്രധാന വകുപ്പുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെയാണ് ഗെലോട്ട് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത്. 15 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. അതില്‍ അഞ്ച് പേര്‍ സച്ചിന്‍ ക്യാമ്പില്‍ നിന്നുള്ളവരാണ്. എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെല്ലാം മന്ത്രിസഭയുടെ ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1

വിദ്യാഭ്യാസ വകുപ്പ് ഡോ ബിഡി കാലിയക്കാണ് ലഭിച്ചിരിക്കുകയാണ്. കലാ-സാഹിത്യം-സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലയും കാലിയക്കാണ്. ശാന്തി ധാരിവാളിന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നഗരവികനസത്തിന്റെയും ചുമതല ലഭിച്ചു. ആരോഗ്യ വകുപ്പ് പര്‍സാദിലാല്‍ മീണയ്ക്കാണ്. കൃഷിവകുപ്പ് ലാല്‍ ചന്ദ്ര കത്താരിയക്ക് അനുവദിച്ചു. അതേസമയം വകുപ്പ് വിഭജനത്തില്‍ സച്ചിന്‍ പൈലറ്റ് പക്ഷത്തിനും നേട്ടമുണ്ടായിട്ടുണ്ട്. നിര്‍ണായകമായ ടൂറിസം വകുപ്പ് വിശ്വേന്ദ്ര സിംഗിനാണ് ലഭിച്ചത്. പബ്ലിക്ക് ഹെല്‍ത്ത് എഞ്ചിനിയീറിംഗ് വകുപ്പ് മഹേഷ് ജോഷിക്കും ലഭിച്ചു. ഇരുവരും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരാണ്.

വിശ്വേന്ദ്ര സിംഗ് ഭരത്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. സച്ചിന്‍ പൈലറ്റുമായി വളരെ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. അതേസമയം മഹേഷ് ജോഷി രാജസ്ഥാനിലെ ചീഫ് വിപ്പാണ്. ജോഷി ഗെലോട്ടിന്റെ വിശ്വസ്തനാണ്. ബിക്കാനീര്‍ എംഎല്‍എ ബുലാകി ദാസ് കല്ലയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ്. ലാല്‍ചന്ദ് കത്താരിയക്ക് കൃഷി വകുപ്പും ലഭിച്ചു. പെട്രോളിയം വകുപ്പിന്റെ ചുമതല പ്രമോദ് ഭായക്കാണ്. ശാന്തി ധാരിവാളിന് പാര്‍ലമെന്ററി കാര്യ വകുപ്പാണ് ലഭിച്ചത്. കോട്ട നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എയാണ് അവര്‍. സാമൂഹിക നീതി വകുപ്പ് ടിക്കാറാം ജുല്ലിക്ക് ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് ഭജന്‍ ലാല്‍ ജാദവിന് ലഭിച്ചു.

ടിക്കാറാം ജുല്ലിയെ മന്ത്രിയാക്കിയതില്‍ വലിയ തോതില്‍ പ്രതിഷേധം കോണ്‍ഗ്രസിലുണ്ട്. അസംതൃപ്തര്‍ തന്നെ പരാതിയുമായി രംഗത്തുണ്ട്. പരസ്യമായി ഇവര്‍ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. രാജസ്ഥാനിലെ തന്നെ ഏറ്റവും അഴിമതിക്കാരനായ നേതാവാണ് ജുല്ലിയെന്ന് ഇവര്‍ ആരോപിക്കുന്നു. ആള്‍വാറില്‍ ടിക്കാറാം ജൂലി അഴിമതിക്കാരനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജുല്ലിയുടെ കുടുംബം പണം പിരിവിന് നേതൃത്വം നല്‍കുന്നുവെന്നും പരാതിയുണ്ട്. അഴിമതിക്കറ പുരണ്ട നേതാക്കളെ മന്ത്രിയാക്കിയതിന് പഞ്ചാബിന് പിന്നാലെ ബിജെപിയും കടുത്ത അതൃപ്തിയിലാണ്. ജുല്ലിക്കെതിരെ വേറെയും എംഎല്‍എമാര്‍ക്ക് പരാതിയുണ്ട്.

കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് പ്രതാപി സംഗ് കച്ചറിയാസിന്. ഗതാഗത മന്ത്രിസ്ഥാനം കച്ചറിയാസിനാണ്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സ്വന്തം എംഎല്‍എമാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാഫറായിട്ടുണ്ട്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പലര്‍ക്കും മന്ത്രിസ്ഥാനം പോലും കിട്ടിയിട്ടില്ല. ഇതിനെ മറികടക്കാന്‍ പാര്‍ലമെന്ററി സെക്രട്ടറിമാരെ വേഗത്തില്‍ നിയമിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിലൂടെ മന്ത്രിസ്ഥാനം കിട്ടാത്തവരുടെ പ്രശ്‌നങ്ങള്‍ മറികടക്കാനാണ് ശ്രമം. ബാബുലാല്‍ നഗര്‍, ജിതേന്ദ്ര സിംഗ്, രാകേഷ് മീണ, സന്യം ലോധ, ഡാനില്‍ അബ്രാര്‍, രാജ്കുമാര്‍ ഷര്‍മ എന്നിവരാണ് അഞ്ച് പാര്‍ലമെന്ററില്‍ സെക്രട്ടറിമാര്‍.

അതേസമയം ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിയവര്‍ അടക്കം ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്ത് ഗെലോട്ടിനെ പിന്തുണച്ചവര്‍ക്കുള്ള പാരിതോഷികം കൂടിയാണിത്. എന്നാല്‍ പാര്‍ലമന്റ് സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെയും നിയമനത്തെ ബിജെപി ചോദ്യം ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് ബിജെപി കത്തയച്ചു. കൂടുതല്‍ എംഎല്‍എമാരെ പാര്‍ലമെന്റ് സെക്രട്ടറിമാരായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+