പൈലറ്റിനെ ഭയന്ന് ഗെലോട്ട്.... 3 ഫോര്‍മുല റെഡി, വിശ്വാസ വോട്ട് അഗ്നിപരീക്ഷ, കോണ്‍ഗ്രസ് നേരിടേണ്ടത്!!

ജയ്പൂര്‍: അശോക് ഗെലോട്ട് വലിയ വെല്ലുവിളികള്‍ നടത്തിയെങ്കിലും രാജസ്ഥാനില്‍ അദ്ദേഹം നേരിടാന്‍ പോകുന്നത് അഗ്നിപരീക്ഷയാണ് കാര്യങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. മുമ്പ് ഇന്ദിരാ ഗാന്ധിയെ കോണ്‍ഗ്രസില്‍ പുറത്താക്കിയപ്പോള്‍ നേരിട്ടിരുന്ന വെല്ലുവിളികള്‍ക്ക് സമാനമായ കാര്യങ്ങളാണ് ഗെലോട്ട് ഇനി മുന്നില്‍ നേരിടാന്‍ ഒരുങ്ങുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ വന്‍ നാടകങ്ങള്‍ നടക്കുമെന്ന സൂചനകളാണ് നടക്കുന്നത്. സച്ചിന്റെ കോണ്‍ഗ്രസായി രാജസ്ഥാനിലെ കോണ്‍ഗ്രസ് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഗെലോട്ടിന് ക്ഷീണം

ഗെലോട്ടിന് ക്ഷീണം

ഗെലോട്ടിനെ പിന്തുണച്ചിരുന്ന എംഎല്‍എമാരുടെ എണ്ണം രാജസ്ഥാനില്‍ കുറഞ്ഞ് വരികയാണ്. സ്വതന്ത്രരുടെയും കോണ്‍ഗ്രസില്‍ തന്നെയുള്ള നിഷ്പക്ഷരുടെയും പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ രാജസ്ഥാനിലെ ഭരണം തന്നെ ഗെലോട്ടിന് നഷ്ടമാകും. അതുകൊണ്ടാണ് സച്ചിന്‍ തന്റെ അയോഗ്യക്കെതിരെ കോടതിയെ സമീപിച്ചത് തന്നെ. ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ഊര്‍ജം പൈലറ്റ് ക്യാമ്പിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗെലോട്ട് ക്യാമ്പ് കടുത്ത നിരാശയിലാണ്.

സച്ചിന്‍ ഗെയിം ചേഞ്ചര്‍

സച്ചിന്‍ ഗെയിം ചേഞ്ചര്‍

സച്ചിന്‍ മുന്നിലുള്ള വഴികള്‍ ഇങ്ങനെയാണ്. ബിജെപിക്ക് 72 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതിന് പുറമേ മൂന്ന് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം ഒരു സ്വതന്ത്രനും. അപ്പോള്‍ ബിജെപിക്ക് 76 പേരുടെ പിന്തുണയുണ്ട്. സച്ചിന്റെ ക്യാമ്പില്‍ 19 പേരുമുണ്ട്. 95 പേരുടെ പിന്തുണയുണ്ട്. ഇനിയുള്ള സീറ്റ് വ്യത്യാസം വെറും പത്താണ്. എങ്ങോട്ട് വേണമെങ്കിലും മാറാന്‍. ഇപ്പോള്‍ തന്നെ രണ്ട് സ്വതന്ത്രര്‍ സച്ചിനെയാണ് പിന്തുണയ്ക്കുന്നത്.

ഗെലോട്ട് അവകാശപ്പെടുന്നത്

ഗെലോട്ട് അവകാശപ്പെടുന്നത്

107 പേരുടെ പിന്തുണയുണ്ടെന്നാണ് ഗെലോട്ട് ക്യാമ്പിന്റെ വാദം. ഇത് പൂര്‍ണമായും തെറ്റാണ്. 95 പേരെ ഒഴിവാക്കിയാല്‍ തന്നെ ബാക്കിയുള്ളത് 105 സീറ്റാണ്. അതില്‍ തന്നെ എത്ര പേര്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്യുമെന്ന് പറയാനാവില്ല. വിമത നീക്കത്തിന് മുമ്പ് 124 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. കോണ്‍ഗ്രസിന് 107 സീറ്റുകളുണ്ടായിരുന്നു. ബിടിപി 2, സിപിഎം 2, ആര്‍എല്‍ഡി 12, സ്വതന്ത്രര്‍ 12 എന്നിങ്ങനെയായിരുന്നു കണക്ക്. ഇതിലാണ് ഗെലോട്ടിന്റെ പ്രതീക്ഷ.

ഗെലോട്ടിന് ഭയം

ഗെലോട്ടിന് ഭയം

ഗെലോട്ടിന് ശരിക്കും ഭയമുണ്ട്. അതിലുപരി സച്ചിന് മുന്നില്‍ തോല്‍ക്കുക അദ്ദേഹത്തിന് അംഗീകരിക്കാനാവാത്ത കാര്യമാണ്. 105 പേരില്‍ തന്നെ സ്പീക്കര്‍ക്ക് അംഗസംഖ്യ തുല്യമാവുന്നതിന് മുമ്പല്ലാതെ വോട്ടവകാശമില്ല. ഇതോടെ 104 എന്ന സംഖ്യയിലാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ്. ചുരുവിലെ സുജന്‍ഗഡില്‍ നിന്നുള്ള എംഎല്‍എ മാസ്റ്റര്‍ ഭന്‍വര്‍ ലാലര്‍ വോട്ട് ചെയ്യാനെത്തില്ല. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ട് 103 സീറ്റുകളിലാണ് ഗെലോട്ടിന്റെ ശക്തിയുള്ളത്. വെറും എട്ട് സീറ്റിന്റെ മാത്രം വ്യത്യാസം.

സച്ചിന്റെ കരുത്ത്

സച്ചിന്റെ കരുത്ത്

സ്വതന്ത്രരില്‍ പലര്‍ക്കും ഇനി വരാനുള്ളത് സച്ചിന്റെ കാലമാണെന്ന് വ്യക്തമായ ബോധമുണ്ട്. സഖ്യകക്ഷികളിലും ഇതേ ബോധമാണ് ഉള്ളത്. ഇവര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ളവ സച്ചിന്‍ ഓഫര്‍ ചെയ്യും. അതേസമയം പണം ഓഫര്‍ ചെയ്യാന്‍ ബിജെപിയും തയ്യാറാണ്. ഇപ്പോള്‍ തന്നെ ബിടിപി എങ്ങനെ വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ഗെലോട്ട് സംശയത്തിലാണ്. ഇവര്‍ പിന്തുണ സമര്‍പ്പിച്ചെങ്കിലും അവസാന നിമിഷം കാലുമാറാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി ഇവരോട് നിര്‍ദേശിച്ചത് നിഷ്പക്ഷമായി നില്‍ക്കാനാണ്.

സിപിഎമ്മിനും ആശങ്ക

സിപിഎമ്മിനും ആശങ്ക

സിപിഎമ്മിന്റെ രണ്ട് എംഎല്‍എമാര്‍ എപ്പോള്‍ വേണമെങ്കിലും കൂറുമാറുന്നവരാണ്. ബല്‍വന്ത് പൂനിയ, ഗിര്‍ധാരി മെഹാരിയ എന്നിവരാണ് സിപിഎം എംഎല്‍എമാര്‍. പൂനിയ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുന്നതില്‍ പേരുകേട്ട നേതാവാണ്. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് അദ്ദേഹം വോട്ടുചെയ്തിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് സിപിഎം വോട്ട് ചെയ്താല്‍ 102 ആയി ഗെലോട്ടിന്റെ അംഗസംഖ്യ കുറയും. ബിടിപി എംഎല്‍എമാര്‍ ഗെലോട്ടിന്റെ പോലീസ് തങ്ങളെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. ഇവര്‍ നിലപാട് മാറ്റിയാല്‍ 100 സീറ്റിലേക്കും ഗെലോട്ട് വീഴും.

അവസാന നെഞ്ചിടിപ്പ്

അവസാന നെഞ്ചിടിപ്പ്

കോണ്‍ഗ്രസിനുള്ള അവസാന നെഞ്ചിടിപ്പ് സ്വതന്ത്രരുടെ കാര്യത്തിലാണ്. രണ്ട് സ്വതന്ത്രരുടെ പിന്തുണ സച്ചിന്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ 98 സീറ്റിലേക്ക് ഗെലോട്ട് വീഴും. ഇങ്ങനെ വന്നാല്‍ ബിജെപിക്ക് ബാക്കിയുള്ളവരെ ചാക്കിട്ട് പിടിക്കാന്‍ അധികം സമയം വേണ്ടി വരില്ല. ഗെലോട്ടിന് ബിജെപിയേക്കാള്‍ ഭയം സച്ചിനെ തന്നെയാണ്. അടിത്തറയുള്ള നേതാവാണ് സച്ചിന്‍. കൂടുതല്‍ യുവനേതാവിന് സഖ്യകക്ഷികള്‍ പ്രാമുഖ്യം നല്‍കിയാല്‍ അതോടെ ഗെലോട്ടിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും. സച്ചിനാണ് ഇപ്പോള്‍ സാധ്യത കൂടുതല്‍. മുഖ്യമന്ത്രിയായാല്‍ ഹൈക്കമാന്‍ഡില്‍ കൂടുതല്‍ സാന്നിധ്യം സച്ചിനെ കാത്തിരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+