46കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരം ഭോഗിച്ചു; 23കാരന്‍ അറസ്റ്റില്‍
ഗുവാഹത്തി: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ഭോഗിച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. അസമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. അതിക്രൂരമായാണ് യുവാവ് യുവതിെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 25നാണ് സംഭവം നടന്നത്.
വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു യുവതി. ഈ സമയത്താണ് സംഭവ സ്ഥലത്ത് വന്ന യുവാവ് മാരകായുധം കൊണ്ട് യുവതിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹത്തെ ഭോഗിക്കുകയായിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് പോയി. യുവതിയെ തോട്ടിനരികിൽ മരിച്ച നിലയിൽ പിന്നീട് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ശരീരം വികൃതമായ നിലയിലായിരുന്നു. 'അതിമാനുഷ ശക്തികളു'ടെ സ്വാധീനത്തിൽപെട്ടാണ് യുവതിയുടെ മരണമെന്ന തരത്തിൽ നാട്ടിൽ അഭ്യൂഹങ്ങളും പരന്നു. ഇതോടെ അന്വേഷണത്തിനൊന്നും നിൽക്കാതെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.
എന്നാൽ, പിന്നീടാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്നു അന്വേഷണം ആരംഭിച്ചു. പിന്നാലെ അടക്കിയ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിന് ഇടയിലാണ് യുവാവ് പൊലീസിൽ കീഴടങ്ങിയത്. കുറ്റസമ്മതം നടത്തിയ ഇയാൾ നടന്ന സംഭവങ്ങളെല്ലാം പൊലീസിനോട് പറഞ്ഞു.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും
കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു. നിലവിൽ പ്രതിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാകൂ എന്നാണു ഉദൽഗുരി പോലീസ് സൂപ്രണ്ട് സുപ്രിയ ദാസ് പറഞ്ഞത്.
എന്നാൽ, വിശദമായ അന്വേഷണം നടത്തി കൊലപാതകത്തിന്റെ പിന്നിലെ സംഭവങ്ങളും ദുരൂഹതകൾ നീക്കുമെന്നും അറിയിച്ചു. രണ്ട് പെൺമക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി. പ്രതി കൂലിത്തൊഴിലാളിയാണ്.












Click it and Unblock the Notifications