സമഗുരിയിൽ വോട്ട് നേടാൻ ബിജെപി ബീഫ് വിതരണം ചെയ്‌തോ? പ്രതികരിച്ച് ഹിമന്ത, ഒപ്പം ഈ വൻ വാഗ്‌ദാനവും
ഗുവാഹത്തി: സമഗുരി ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി മേഖലയിൽ ബീഫ് വിതരണം ചെയ്‌തുവെന്ന ആരോപണത്തോട് പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ആവശ്യപ്പെട്ടാൽ അസമിൽ സമ്പൂർണ ബീഫ് നിരോധനം ഏർപ്പെടുത്താൻ താൻ തയ്യാറാണ് എന്നായിരുന്നു ഹിമന്തയുടെ മറുപടി.
പതിറ്റാണ്ടുകളായി കോൺഗ്രസ് കൈവശം വച്ചിരുന്ന സമഗുരി മണ്ഡലത്തിൽ ഇത്തവണ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ ജയമാണ് നേടിയത്. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. രാജ്യമൊട്ടാകെ ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപി അസമിൽ ഉപതിരഞ്ഞെടുപ്പ് വിജയിക്കാൻ ബീഫ് വിതരണം ചെയ്‌തു എന്നായിരുന്നു കോൺഗ്രസ് ആരോപണം.

കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ എംപി റാക്കിബുൾ ഹുസൈന്റെ മകൻ കോൺഗ്രസിന്റെ തൻസിലിനെ 24,501 വോട്ടുകൾക്കാണ് ബിജെപിയുടെ ദിപ്ലു രഞ്ജൻ ശർമ്മ പരാജയപ്പെടുത്തിയത്. ഇതോടെയാണ് മണ്ഡലത്തിൽ ബിജെപി ബീഫ് വിതരണം നടത്തിയെന്ന ആരോപണം ഉയർന്നത്.
തുടർച്ചയായി അഞ്ച് തവണ കോൺഗ്രസ് വിജയിച്ച, മുസ്ലീം ആധിപത്യമുള്ള സമഗുരി മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി ബീഫ് വിതരണം ചെയ്‌തു എന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. എന്നാൽ ഈ വിഷയം ഉന്നയിച്ചതിൽ ഹിമന്ത കോൺഗ്രസിനോട് നന്ദി പറഞ്ഞു. സമഗുരി പോലെയുള്ള മണ്ഡലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടത് വലിയ നാണക്കേട് ആണെന്നായിരുന്നു ഹിമന്തയുടെ പരിഹാസം.
'പക്ഷേ, സങ്കടത്തിനിടയിലും റാക്കിബുൾ ഹുസൈൻ ഒരു നല്ല കാര്യം പറഞ്ഞു. ബീഫ് കഴിക്കുന്നത് തെറ്റാണ്, അല്ലേ? വോട്ടർമാർക്ക് ബീഫ് വിളമ്പി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് കോൺഗ്രസ് ആയാലും ബിജെപി ആയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു' ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു. സമഗുരിയിൽ ബീഫ് വാഗ്‌ദാനം ചെയ്‌താണോ കോൺഗ്രസ് ഇതുവരെ ജയിച്ചതെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞു.
റാക്കിബുൾ ഹുസൈന്റെ പ്രസ്‌താവന ഏറ്റുപിടിച്ചു കൊണ്ടാണ് ഹിമന്ത വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചത്. റാക്കിബുൾ ഹസൻ തന്നെ ബീഫ് കഴിക്കുന്നത് മോശമാണെന്ന് പറയുമ്പോൾ അത് നിരോധിക്കാമെന്ന് ഹിമന്ത ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബീഫ് നിരോധിച്ചാൽ ഈ പ്രശ്‌നങ്ങൾ എല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷന് വിഷയത്തിലെ നിലപാട് തേടി കത്തയക്കുമെന്നും ഹിമന്ത പറഞ്ഞു. അടുത്ത സഭാ സമ്മേളനത്തിൽ ബീഫ് നിരോധിക്കാൻ തയ്യാറാണെന്നും എന്നാൽ അത് കോൺഗ്രസ് ആവശ്യപ്പെടണമെന്നും പറഞ്ഞ ഹിമന്ത എല്ലാ വിഭാഗവും ബീഫ് കഴിക്കുന്നത് നിർത്തിയാൽ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കുമെന്നും പറഞ്ഞു.
അതേസമയം, അസമിൽ ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാൽ 2021-ലെ ആസാം കന്നുകാലി സംരക്ഷണ നിയമം ഹിന്ദുക്കളും ജൈനരും സിഖുകാരും കൂടുതലുള്ള പ്രദേശങ്ങളിലും ഒരു ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും ഗോമാംസത്തിന്റെ വിൽപ്പനയും നിരോധിച്ചിരിക്കുന്നു. ഇത് സംസ്ഥാനം മുഴുവനായി ഏർപ്പെടുത്താം എന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്‌ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications