കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിൽ മഹാസഖ്യം പിളരുന്നു: എഐയുഡിഎഫുമായും ബിപിഎഫുമായുമുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ്

Google Oneindia Malayalam News

ഗുവാഹത്തി: അസമിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ പ്രാദേശിക പാർട്ടികൾ. ഇതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർണ്ണായക ചർച്ചകളും കൂടിക്കാഴ്ചകളും നടന്നുവരികയാണ്. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കോൺഗ്രസ് എഐഡിയുഎഫുമായുള്ള ബാന്ധവമുപേക്ഷിക്കുന്നത്.

ഏഴര മണിക്കൂർ; 893 പേര്‍ക്ക് വാക്‌സിന്‍, ചറപറാ കുത്തി വിടുകയായിരുന്നോ? മന്ത്രിക്ക് പൊങ്കാലഏഴര മണിക്കൂർ; 893 പേര്‍ക്ക് വാക്‌സിന്‍, ചറപറാ കുത്തി വിടുകയായിരുന്നോ? മന്ത്രിക്ക് പൊങ്കാല

അതേ സമയം ഇതിനിടെ നിരവധി ബോഡോ നേതാക്കളാണ് കോൺഗ്രസിൽ ഈ മാസം കോൺഗ്രസിൽ ചേർന്നത്. ബോഡോലാൻഡ് പീപ്പിൾസ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ചീഫ് കൺവീനർ ഗർജൻ മുഷാരിയും പാർട്ടിയിലെ 17 അംഗങ്ങളുമാണ് ആഗസ്റ്റ് 23ന് കോൺഗ്രസിൽ ചേർന്നിട്ടുള്ളത്. നിയമസഭാ ഉപതിരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് ബോഡോ നേതാക്കളുടെ സാന്നിധ്യം കോൺഗ്രസ് ഉറപ്പാക്കിയിട്ടുള്ളത്. അതേ സമയം കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന സുഷ്മിത ദേവിലൂടെ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് മമതാ ബാനർജി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച 500 പേർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.

1


2021ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിജെപിയെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ബദറുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്, അഖിൽ ഗോഗോയിയുടെ റെയ്ജോർ ദൾ എന്നിങ്ങനെ പ്രാദേശിക പാർട്ടികളെ അണിനിരത്തിക്കൊണ്ടായിരുന്നു സഖ്യത്തിന് രൂപം നൽകിയത്. എന്നാൽ ഈ സഖ്യത്തിന് വിള്ളലേറ്റിരിക്കുകയാണ്.

2


അസമിൽ അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസമിലെ മഹാസഖ്യത്തിൽ വിള്ളലേറ്റിട്ടുള്ളത്. ബദറുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചതായി കോൺഗ്രസാണ് വ്യക്തമാക്കിയത്. ഇതോടെ അസമിലെ പ്രതിപക്ഷത്തിനാണ് തകർച്ച നേരിടുന്നത്.

3


അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ എഐയുഡിഎഫിന്റെ "ബിജെപിയുമായുള്ള പെരുമാറ്റവും മനോഭാവവും കോൺഗ്രസ് അംഗങ്ങളെ ആശയക്കുഴപ്പത്തിലാക്കി," എന്നാണ് കോൺഗ്രസ് വക്താവ് ബോബീറ്റ ശർമ്മ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. എഐയുഡിഎഫ് നേതൃത്വവും മുതിർന്ന അംഗങ്ങളും ബിജെപിയെയും മുഖ്യമന്ത്രിയെയും തുടർച്ചയായും നിഗൂഢമായും പ്രശംസിക്കുന്നത് കോൺഗ്രസിന്റെ പൊതുധാരണയെ ബാധിച്ചു, " അതിനാൽ സഖ്യവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

4

എഐയുഡിഎഫിന് ഇനി മഹാസഖ്യത്തിൽ പങ്കാളിയാകാൻ കഴിയില്ലെന്ന് സംസ്ഥാന കോൺഗ്രസിലെ കോർ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചെന്നും ഇക്കാര്യം എഐസിസിയെ അറിയിക്കുമെന്നും ശർമ്മ പറഞ്ഞു. ബി‌പി‌എഫുമായുള്ള സഖ്യത്തെക്കുറിച്ചും ചർച്ച നടന്നുവെന്നും പാർട്ടി നേതൃത്വം വിവിധ പ്ലാറ്റ്‌ഫോമുകളിൽ മഹാ സഖ്യത്തിന്റെ ഭാഗമായി തുടരാൻ തയ്യാറല്ലെന്ന് പറഞ്ഞതായും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം ഹൈക്കമാന്റിനെ അറിയിക്കാൻ തീരുമാനിച്ചെന്നും ശർമ കൂട്ടിച്ചേർത്തു.

5

സംസ്ഥാന പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റുമാർ, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി രൂപീകരിച്ച നിയമസഭാ സമിതി ചെയർമാൻമാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് തന്ത്രത്തെക്കുറിച്ചും സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെക്കുറിച്ചും തീരുമാനമെടുക്കുന്നതിനുള്ള മുഴുവൻ അധികാരവും നൽകാനുള്ള മുൻ തീരുമാനവും യോഗം അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുവാഹത്തിയിൽ നടന്ന അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

6


സംസ്ഥാനത്ത് 2021ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ 10-പാർട്ടികൾ ചേർന്ന് മഹാസഖ്യത്തിന് രൂപം നൽകിയത്. കോൺഗ്രസിനും എഐയുഡിഎഫിനും ബിപിഎഫിനും പുറമേ, ജിമോച്ചായൻ (ഡിയോറി) പീപ്പിൾസ് പാർട്ടി (ജെഡിപിപി), ആദിവാസി നാഷണൽ പാർട്ടി (എഎൻപി), സിപിഐ (എം), സിപിഐ, സിപിഐ (എംഎൽ), അഞ്ചാലിക് ഗാനമോർച്ച, ആർജെഡി എന്നീ രാഷ്ട്രീയ പാർട്ടികളും മഹാസഖ്യത്തിൽ ഉൾപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് സഖ്യം നേടിയത്. കോൺഗ്രസിന് 29 സീറ്റും എഐയുഡിഎഫ് 16, ബിപിഎഫ് നാലും സിപിഎമ്മും ഒരു സീറ്റും നേടി. മറുവശത്ത്, ബിജെപിയും സഖ്യകക്ഷികളും 75 സീറ്റുകൾ നേടി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.

7

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'മഹാസഖ്യ'ത്തിൽ നിന്ന് വിട്ടുനിന്ന എജെപിയും റൈജോർ ദളും ചേർന്ന് ഒരു' പ്രാദേശിക സഖ്യം 'രൂപം നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ അഖിൽ ഗോഗോയിയുടെ റൈജോർ ദൾ ഒരു സീറ്റ് നേടിയെങ്കിലും എജെപിയ്ക്ക് ഒറ്റ സീറ്റും നേടാൻ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രണ്ട് ഗ്രൂപ്പുകളും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒരു ഐക്യത്തിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, എന്നാൽ 'പ്രാദേശിക സഖ്യം' 'മഹാ സഖ്യ'ത്തിൽ ചേരുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എജെപിയും കോൺഗ്രസിനൊപ്പം ചേരുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമധാരണയായിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

8

2001 മുതൽ തുടർച്ചയായി മൂന്ന് തവണ അസമിൽ അധികാരത്തിലിരുന്ന കോൺഗ്രസ്, 2016 ൽ മൊത്തം 126 സീറ്റുകളിൽ 26 എണ്ണം മാത്രമാണ് നേടിയത്. സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച ബിജെപിയോട് പരാജയം സമ്മതിക്കേണ്ടതായി വന്നിരുന്നു. 2021ൽ നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 29 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് രണ്ടാം തവണയും ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.

9


അസമിലെ അഞ്ച് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരുടെ ഓരോ എംഎൽഎമാരും മരിച്ചു, രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ ചേരുന്നതിന് വേണ്ടി രാജിവക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ച മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഇതുവരെ നിയമസഭയിൽ രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

കെസി വേണുഗോപാലിനെതിരെ രാഹുലിന് കത്തെഴുത്തി, പിഎസ് പ്രശാന്തിനെ പുറത്താക്കി കോണ്‍ഗ്രസ്കെസി വേണുഗോപാലിനെതിരെ രാഹുലിന് കത്തെഴുത്തി, പിഎസ് പ്രശാന്തിനെ പുറത്താക്കി കോണ്‍ഗ്രസ്

English summary
Assam Congress decides to end ties with Badarudhin Ajmal's AIUDF and BPF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X