വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസ്, സീറ്റില്‍ ബിജെപി, അസമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി സര്‍വേ
ഗുവാഹത്തി: അസമില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് എബിപി സി വോട്ടര്‍ സര്‍വേ. സീറ്റുകളുടെ കാര്യത്തില്‍ മുന്‍തൂക്കം ബിജെപിക്കാണ്. എന്നാല്‍ വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്നും സര്‍വേ പറയുന്നു. ബിജെപി 58 മുതല്‍ 71 സീറ്റ് വരെ നേടുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 53 മുതല്‍ 66 സീറ്റുമായി തൊട്ടുപിന്നിലുണ്ട്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസ് അത്യാവശ്യം മുന്നിലാണ്. 48 ശതമാനത്തോളം വോട്ട് കോണ്‍ഗ്രസ് നേടിയെടുക്കും. ബിജെപി 42 ശതമാനം വോട്ട് മാത്രമേ നേടൂ.

അതേസമയം സര്‍വേ ഫലം നല്‍കുന്നത് പ്രകാരം ഏത് വശത്തേക്കും ഫലം മാറാമെന്നാണ് അസമില്‍ നിന്നുള്ള സൂചന. തൂക്കുസഭയ്ക്ക് വരെ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസ് സഖ്യം 17.8 ശതമാനം വോട്ടാണ് വര്‍ധിപ്പിക്കുക. ബിജെപിയും ഒരു ശതമാനം വോട്ട് വര്‍ധിപ്പിക്കും. കൃത്യമായ പ്രചാരണമാണ് അസമില്‍ കോണ്‍ഗ്രസ് നടത്തിയത്. യാതൊരു പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാര്‍ട്ടിക്കുള്ളിലും ഇല്ലായിരുന്നു. ഭൂപേഷ് ബാഗലിന് ഇതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്നു.
2016ല്‍ 74 സീറ്റ് നേടിയാണ് ബിജെപി അസമില്‍ അധികാരത്തില്‍ വന്നത്. ഇത്തവണ നൂറ് സീറ്റ് നേടുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിക്ക് സീറ്റ് കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തലുണ്ട്. 39 സീറ്റില്‍ നിന്ന് യുപിഎ പക്ഷേ 59 മുതല്‍ 65 വരെ സീറ്റിലേക്ക് കുതിക്കും. ബിജെപി 65 സീറ്റ് എന്ന പ്രവചനത്തിലാണ് വിശ്വസിക്കുന്നത്. ലോവര്‍ അസമില്‍ യുപിഎ 21 മുതല്‍ 23 സീറ്റ് വരെ നേടും. ഇത് അവരുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. എന്‍ഡിഎ ഒമ്പത് മുതല്‍ പതിനൊന്ന് സീറ്റ് വരെ നേടും. തോട്ടം മേഖലയില്‍ എന്‍ഡിഎ കൂടുതല്‍ നേട്ടമുണ്ടാക്കും. 28 മുതല്‍ 30 സീറ്റ് വരെ നേടും. യുപിഎ ആറ് മുതല്‍ എട്ട് സീറ്റ് വരെ നേടിയേക്കും.
ബോഡോലാന്‍ഡില്‍ ഒമ്പത് സീറ്റ് വരെ യുപിഎ നേടിയേക്കും. എന്‍ഡിഎ ഒമ്പത് മുതല്‍ പതിനൊന്ന് സീറ്റ് വരെയും നേടും. ബ്രാക് വാലിയില്‍ യുപിഎ 13 സീറ്റ് വരെ നേടിയേക്കും. ബിജെപി രണ്ട് മുതല്‍ നാല് വരെ സീറ്റില്‍ ഒതുങ്ങും. മധ്യ അസമില്‍ യുപിഎ എട്ട് മുതല്‍ 10 സീറ്റില്‍ വരെ നേടും. ബിജെപി ആറ് സീറ്റില്‍ ഒതുങ്ങി
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications