അസാം വെള്ളപ്പൊക്കം: 6 ലക്ഷത്തിലധികം പേർ പ്രളയബാധിതർ; ജില്ലകൾ വെളളത്തിനടിയിൽ; മരണം 190
ഡൽഹി : ശക്തമായ മഴയെ തുടർന്ന് ആസാമിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പല ജില്ലകളിലും ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ആറ് ലക്ഷത്തിലധികം പേർ ദുരിതത്തിലായി. ആസാം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റെ അതോറിറ്റി ശനിയാഴ്ച പുറത്തു വിട്ട കണക്കുകളിലാണ് 6 ലക്ഷത്തിലധികം ആളുകൾ പ്രളയബാധിതരായി തുടരുന്നു എന്ന് വ്യക്തമാക്കുന്നത്.
ഈ കണക്കുകൾ സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്തിന്റെ 11 ജില്ലകളിലായി 506 ഗ്രാമങ്ങളെ കനത്ത മഴയെ ബാധിച്ചു. 6,27,874 ജനങ്ങളാണ് ഈ മേഖലകളിലായി ദുരിതത്തിലായിരിക്കുന്നത്. ബജാലി , കച്ചാർ , ചിരാങ് , ദിബ്രുഗഡ് , ദിമ ഹസാവോ , ഗോലാഘട്ട് , ഹൈലകണ്ടി , ഹോജായ് , കാംരൂപ് , കരിംഗഞ്ച് , മോറിഗാവ് , നാഗോൺ , ശിവസാഗർ , താമുൽപൂർ എന്നീ ജില്ലകൾ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണെന്ന് എ എസ് ഡി എം എ യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, വെള്ളപ്പൊക്കം ബാധിച്ച 6.2 ലക്ഷം ആളുകളിൽ 4,28,827 പേരും കച്ചാർ ജില്ലയിൽ താമസിക്കുന്നവർ ആണ്. രണ്ടാം സ്ഥാനത്ത് മോറിഗാവ് ജില്ലയാണ്. ഇവിടെ 1,43,422 പേർ താമസിക്കുന്നുണ്ട്. നാഗോണിൽ 34,723 പേരും ഉണ്ട്. പ്രളയം ബാധിച്ച ആറ് ജില്ലകളിലായി 8,912 ഹെക്ടർ കൃഷി ഭൂമിയാണുളളത്. ഇവയെല്ലാം ഇപ്പോഴും വെള്ളത്തിനടിയിൽ ആണെന്ന് എ എസ് ഡി എം എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം , വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ജീവൻ നഷ്ടമായവരുടെ എണ്ണം 190 ആയി മാറി. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലായി 130 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ജില്ലാ അധികാരികൾ വ്യക്തമാക്കുന്നു. ഈ ക്യാമ്പുകളിൽ ആയി 50,167 പേർ ഇപ്പോൾ അഭയം പ്രാപിക്കുന്നുണ്ട്.
ബാർപേട്ട , മോറിഗാവ് , കാംരൂപ് , ശിവസാഗർ , ഉദൽഗുരി , ദിബ്രുഗഡ് , മജുലി , ബക്‌സ , കരിംഗഞ്ച് , ലഖിംപൂർ , ദരാംഗ് എന്നീ ജില്ലകളിലെ വീടുകൾ, റോഡുകളും എല്ലാം കനത്ത മഴയുടെ സ്വാധീനത്താൽ തകർന്നു.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
ഇതിന് ജനങ്ങളുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. അതേസമയം, വളർത്ത് മൃഗങ്ങൾക്കും രോഗം ബാധിച്ചു. ആകെ 1,07,559 വളർത്ത് മൃഗങ്ങളും കോഴികളും നാല് ജില്ലകളിലും രോഗം ബാധിച്ചതായാണ് എ എസ് ഡി എം എയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications